പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ കെഎസ് യു പ്രവർത്തകരുടെ അഴിഞ്ഞാട്ടം; മു​ട്ടം ഹോ​ളി​ഫാ​മി​ലി​ സ്കൂ​ൾ പ്രവർത്തകർ അ​ടി​ച്ചു​ത​ക​ർ​ത്തു

ചേ​ർ​ത്ത​ല : പ​ഠി​പ്പു​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ എ​ത്തി​യ കെഎസ്് യു പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ക്ര​മം ന​ട​ത്തി. സ്കൂ​ളി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ലി​ന്‍റെ കൈ​യേ​റ്റം ചെ​യ്തു. ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​ടി​ച്ചു​ത​ക​ർ​ത്തു.

ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കെഎസ് യു അ​തി​ക്ര​മം​കാ​ട്ടി. ജി​ല്ല​യി​ൽ കെഎസ്് യു പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ​യും പോ​ലീ​സും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ഠി​പ്പു​മു​ട​ക്ക്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​വ​ർ അ​ണ്‍​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും സൃ​ഷ്ടി​ച്ചി​ല്ല.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പു​റ​ത്തു​നി​ന്ന് എ​ത്തി​യ ക​ഐ​സ്യു​ക്കാ​ർ ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​ത്. താ​ലൂ​ക്കി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച​വ​ർ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ൽ എ​ത്തി​യ സം​ഘം പൊ​ടു​ന്ന​നെ ക്ലാ​സ്മു​റി​ക​ളി​ൽ ക​യ​റി കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി പു​റ​ത്താ​ക്കി. അ​സ​ഭ്യം​വി​ളി​ച്ചും ഭീ​ഷ​ണി​മു​ഴ​ക്കി​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​വ​ർ ബെ​ഞ്ചും ഡെ​സ്കും ത​ക​ർ​ത്തു.

ശേ​ഷം ഓ​ഫീ​സി​ൽ പ്ര​വേ​ശി​ച്ച് അ​ധ്യാ​പ​ക​രെ അ​സ​ഭ്യം​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി​ത​ക​ർ​ത്ത​വ​ർ ക​സേ​ര​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ക്കു​ക​യും ത​ള്ളു​ക​യും ഓ​ഫീ​സി​ന്‍റെ ജ​നാ​ല​ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു​ട​യ്ക്കു​ക​യും ചെ​യ്തു. മൈ​ക്ക്സെ​റ്റും ത​ക​ർ​ത്തു. കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ടെ​ലി​ഫോ​ണും അ​ടി​ച്ചു​ത​ക​ർ​ത്തു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ നെ​യിം​ബോ​ർ​ഡും ത​ക​ർ​ത്തു. അ​ധ്യാ​പി​ക​മാ​രെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചീ​ത്ത​വി​ളി​ച്ച​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് അ​ക്ര​മി​ക​ളി​ൽ ഏ​ഴു​പേ​രെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​റ്റു​ള്ള​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​യ ഇ​തേ​സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ബ​ലം​പ്ര​യോ​ഗി​ച്ച് കു​ട്ടി​ക​ളെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ൾ ഭ​യ​പ്പെ​ട്ട് ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ക്ലാ​സ്മു​റി​ക​ളി​ൽ നി​ന്നി​റ​ങ്ങി​യ​ത്. കെഎസ്് യു ജി​ല്ലാ​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മി​സം​ഘം. ഇ​യാ​ൾ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

20 പേ​ർ​ക്കെ​തി​രേ കേ​സ്; 7 പേ​ർ പി​ടി​യി​ൽ
ചേ​ർ​ത്ത​ല : ഹോ​ളി​ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 20 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ഴ് പേ​ർ അ​റ​സ്റ്റി​ലാ​യി. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ൽ ശാ​ര​ദാ​ല​യ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (19), ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 26ാം വാ​ർ​ഡി​ൽ മു​ള്ള​ൻ​ചി​റ ലി​ജോ സെ​ബാ​സ്റ്റി​യ​ൻ(20), വെ​ച്ചൂ​ർ കോ​ത​കാ​പ്പ​ള്ളി അ​ബി​ൻ(19), തി​രു​ന​ല്ലൂ​ർ കൊ​ങ്ങി​ണി​ശേ​രി ക​ണ്ണ​ൻ(19), മു​നി​സി​പ്പ​ൽ 30ാം വാ​ർ​ഡി​ൽ ചി​റ​മേ​ൽ സ​ച്ചി​ൻ(19), ചേ​ർ​ത്ത​ല അ​റ​യ്ക്ക​ൽ​വെ​ളി ജു​വ​ൽ(18) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts