റൂ​ബെ​ല്ല കു​ത്തി​വ​യ്പിന്‍റെ ആവശ്യകത വിളിച്ചോതി തെ​രു​വു​നാ​ട​കം ; പാ​ല​ക്കാ​ട് പു​ന​ർ​ജ​നി സം​ഘ​ട​ന​യാ​ണ് ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം സംഘടിപ്പിച്ചത്

വ​ണ്ടി​ത്താ​വ​ളം: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ൽ ന​ന്ദി​യോ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ റൂ​ബെ​ല്ല കു​ത്തി​വ​യ്പ് പ്ര​ചാ​ര​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി തെ​രു​വു​നാ​ട​കം അ​ര​ങ്ങേ​റി.

പാ​ല​ക്കാ​ട് പു​ന​ർ​ജ​നി സം​ഘ​ട​ന​യാ​ണ് അ​ര​മ​ണി​ക്കൂ​ർ നീ​ളു​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. റൂ​ബെ​ല്ല കു​ത്തി​വ​യ്പി​ന്‍റെ ആ​വ​ശ്യ​ക​ത​യും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജോ​ണി ജോ​സ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കൃ​ഷ്ണ​ൻ, ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts