വിളിച്ചതുകൊണ്ടു പോയതാ ..! രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി.​ജെ ജോ​സ​ഫ്; വിശദീകരണത്തെക്കുറിച്ച് പറ‍യുന്നതിങ്ങന…

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് ന​ട​ത്തു​ന്ന രാ​പ്പ​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ്. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന മ​റ്റൊ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ൻ അ​വി​ടെ എ​ത്തി​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക്ഷ​ണി​ച്ച​തി​നാ​ൽ ആ​ശം​സ​യ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്യേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ രാ​പ്പ​ക​ൽ സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യാ​ണ് ജോ​സ​ഫ് തൊ​ടു​പു​ഴ​യി​ലെ സ​മ​ര​വേ​ദി​യി​ലെ​ത്തി​യ​ത്. പ​തി​ന​ഞ്ചു​മി​നി​റ്റോ​ളം പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ക​ന​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​നാ​ണ് സ​മ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts