ആരാധകരെന്ന പോലെ ശത്രുക്കള്‍ക്കും ദിലീപിന് കുറവൊന്നുമില്ല. ദിലീപ് ജാമ്യത്തിലിറങ്ങിയത് ഇക്കൂട്ടര്‍ക്ക് പിടിച്ചിട്ടുമില്ല. ദിലീപിനെതിരെ കടുത്ത പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ശത്രു എന്ന നിലയില്‍ പ്രശസ്തനായ ലിബര്‍ട്ടി ബഷീര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ദിലീപിനെതിരേയുള്ള രൂക്ഷ പ്രതികരണം. ദിലീപിനെയും ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയേയും എതിര്‍ത്തുകൊണ്ടായിരുന്നു ചര്‍ച്ചയിലുടനീളം ലിബര്‍ട്ടി ബഷീര്‍ സംസാരിച്ചത്.
ദിലീപ് ആക്രമിക്കപ്പെട്ട നടിയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയേക്കുമോ എന്നാണു തന്റെ ഭയം എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. താരത്തിന്റെ ശരീരഭാഷയും മുഖഭാഷയും അത് വ്യക്തമാക്കുന്നു. ഈ കേസ് തീരും മുമ്പ് ഏതെങ്കിലും കാലത്തു ദിലീപ് ആ പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഇടയുണ്ട് എന്നും ലിബര്‍ട്ടി ബഷീര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ദിലീപിനെ പോലെ പത്തു ദിലീപ് വന്നാലും തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റും. ഈ കേസില്‍ സാക്ഷികള്‍ എല്ലാവരും സ്വാധിനിക്കപ്പെടാം. പള്‍സര്‍ സുനി തന്നെ ചിലപ്പോള്‍ ദിലീപിന് അനുകൂലമായ മൊഴി കൊടുക്കാന്‍ സാധ്യതയുണ്ട്. ഗണേഷ് കുമാറും ദിലീപും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നാല്‍ ഇതിനേക്കുറിച്ചു പുറത്തു പറയാന്‍ തനിക്കു നിവൃത്തിയില്ല എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.