സമാധാനത്തിനുള്ള നൊബേൽ ആണ്വായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക്

സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ആണ്വായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഐ ക്യാൻ (ഇന്‍റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ്) എന്ന സംഘടനയ്ക്ക്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന 100ലേറെ രാജ്യങ്ങളിൽ സജീവമാണ്. ആണ്വായുധ നിരോധന ഉടമ്പടിക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഐ ക്യാൻ.

2007ൽ രൂപീകരിക്കപ്പെട്ട ഐ ക്യാൻ 101 രാജ്യങ്ങളിലായുള്ള 468 സംഘടനകളുടെ കൂട്ടായ്മയാണ്. 300 നോമിനേഷനുകളിൽനിന്നാണ് നൊബേൽ സമിതി പുരസ്കാര ജേതാവിനെ തിരഞ്ഞടുത്തത്.

Related posts