പാനൂർ: ബിജെപിയുടെ ജനരക്ഷാ യാത്രയുടെ പര്യടനം നാലാം ദിനമായ ഇന്നു പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി. ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനോടൊപ്പം കേന്ദ്ര ജലവിഭവ മന്ത്രി അർജുൻ മെഗ്ബാൾ, എംപിമാരായ നളിൻകുമാർ കട്ടീൽ, റിച്ചാർഡ്ഹേ എന്നിവരും ജനരക്ഷാ യാത്രയിൽ അണിചേർന്നു.
ജനരക്ഷാ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കും. ജില്ലയിലെ പര്യടന സമാപനം വൈകുന്നേരം ആറിന് കൂത്തുപറന്പ് സ്റ്റേഡിയത്തിൽ നടക്കും. പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ജാഥ 12.30 ഓടെ പത്തായക്കുന്നിലെത്തി.
ഉച്ചഭക്ഷണത്തിനു ശേഷം മൂന്നിന് പദയാത്ര തുടരും. 5.30 കൂത്തുപറമ്പിലെത്തിച്ചേരും. തുടർന്ന്സ്റ്റേഡിയത്തിലെ കെ.ടി.ജയകൃഷ്ണൻ നഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ശനിയാഴ്ച മുതൽ കോഴിക്കോട് ജില്ലയിലാണ് യാത്ര പര്യടനം നടത്തുക.