വടക്കഞ്ചേരി: റബർമരങ്ങളിൽ കുരുമുളക് വളർത്തി തോട്ടങ്ങളെ നഷ്ടക്കണക്കുകളിൽനിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മലയോര റബർകർഷകർ. വലിയ ചെലവില്ലാതെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പരീക്ഷണ കൃഷി നടത്തുന്നതെന്ന് കൊന്നക്കൽകടവിൽ റബർമരങ്ങളിൽ കുരുമുളകു കൃഷി നടത്തുന്ന പാറക്കൽ ബിജു പറഞ്ഞ
തോട്ടങ്ങളിലെ ഷെയ്ഡ് കുരുമുളകിന്റെ വളർച്ചയ്ക്ക് തടസമാകുന്നുണ്ടെങ്കിലും അധികവരുമാനം എന്ന നിലയിൽ കരുമുളകു കൃഷി ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്.മരത്തിന്റെ ഒരുവശത്ത് കൂടിയാണ് മുളകുവള്ളികൾ പടർത്തുന്നത്. മറ്റൊരുഭാഗം ടാപ്പിംഗിനായി ഒഴിച്ചിടും. ഇതുമൂലം റബർ ടാപ്പിംഗിനും ബുദ്ധിമുട്ടുണ്ടാകുന്നില്ല.
റബർവില കുറയുന്നത് തോട്ടങ്ങളുടെ പരിചരണവും അവതാളത്തിലാക്കുന്നു. കാടുവെട്ടലും വളപ്രയോഗവുമെല്ലാം വല്ലപ്പോഴും മാത്രമായി മാറി. റബർതോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, ചേന്പ് തുടങ്ങിയ ഇടവിള കൃഷികളും വ്യാപകമാകുകയാണ്.