ചെലവാക്കിയത് 1.40 കോടി! ഗുര്‍മീതിനെതിരായ കോടതിവിധിക്കു മുമ്പ് ഉണ്ടായ ലഹളയ്ക്കു പിന്നിലെ ബുദ്ധി കേന്ദ്രം ഹണിപ്രീത്; ഒളിവില്‍ കഴിയുന്ന സമയത്ത് ഉപയോഗിച്ചത് 17 സിം കാര്‍ഡുകള്‍

ച​ണ്ഡി​ഗ​ഡ്: ഗു​ർ​മീ​തി​നെ​തി​രാ​യ കോ​ട​തി​വി​ധി​ക്കു മു​ന്പ് ഉ​ണ്ടാ​യ ല​ഹ​ള​യ്ക്കു പി​ന്നി​ലെ ബു​ദ്ധി കേ​ന്ദ്രം ഹ​ണി​പ്രീ​താ​ണെ​ന്ന് പോ​ലീ​സ്. ഇ​തി​നാ​യി 1.40 കോ​ടി രൂ​പ ഹ​ണി​പ്രീ​ത് ചെ​ല​വാ​ക്കി​യെ​ന്ന് പോ​ലീ​സ്. കോ​ട​തി വി​ധി​ക്ക് ഒ​രാ​ഴ്ച മുന്പ് ഗു​ർമീ​തി​നെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക​ലാ​പം സൃ​ഷ്ടി​ച്ച് ആ​ൾ​ദൈ​വ​ത്തെ ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്ത് ഹ​ണി​പ്രീ​ത് 17 സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു. ഇ​തി​ൽ ര​ണ്ട് സിം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ന്പ​റു​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​രെ നാ​ർ​ക്കോ അ​നാലി​സി​സ് ന​ട​ത്താ​ൻ കോ​ട​തി​യോ​ട് അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഹ​ണി​പ്രീ​തി​നെ കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ ആ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ഞ്ചാ​ബി​ലെ സി​രാ​ക്പു​ർ-​പ​ട്യാ​ല റോ​ഡി​ൽ​നി​ന്നാ​ണ് പ്രി​യ​ങ്ക ത​നേ​ജ എ​ന്ന ഹ​ണി​പ്രീ​ത് ചൊ​വ്വാ​ഴ്ച പി​ടി​യി​ലാ​യ​ത്. ഗു​ർ​മീ​തി​നെ​തി​രാ​യ കോ​ട​തി​വി​ധി​ക്കു മു​ന്പ് ഉ​ണ്ടാ​യ ല​ഹ​ള​യെ തു​ട​ർ​ന്ന് ഒ​രു മാ​സ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ല​ഹ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ട കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഹ​ണി​പ്രീ​താ​ണു മു​ന്നി​ൽ. രാ​ജ്യ​ദ്രോ​ഹ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണു ഹ​ണി​പ്രീ​തി​നെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
ര​ണ്ട് സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​ണി​പ്രീ​തി​ന്‍റെ അ​റ​സ്റ്റ് ന​ട​ന്ന​ത്. പ​ഞ്ച്കു​ല ല​ഹ​ള​യി​ൽ ത​നി​ക്കു പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണം മാ​ന​സി​ക​മാ​യി ത​ക​ർ​ത്തെ​ന്നും ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും ഹ​ണി​പ്രീ​ത് വാ​ർ​ത്താ ചാ​ന​ലി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പ​പ്പ (ഗു​ർ​മീ​ത്) നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ മാ​ന​ഭം​ഗ കു​റ്റാ​രോ​പ​ണം ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 25ന് ​ഗു​ർ​മീ​ത് റാം ​റ​ഹിം പ​ഞ്ച്കു​ല​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്പോ​ൾ ഹ​ണി​പ്രീ​തും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗു​ർ​മീ​തി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നു​ശേ​ഷം ഹ​ണി​പ്രീ​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മു​ണ്ടാ​യി​ല്ല. ഹ​ണി​ക്കാ​യി ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സും അ​റ​സ്റ്റ് വാ​റ​ണ്ടും ഹ​രി​യാ​ന പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല.

Related posts