ആശുപത്രി കച്ചവടത്തിനെത്തി, അ​ന്യ​സം​സ്ഥാ​നക്കാർ 20 ല​ക്ഷം ത​ട്ടി​യെടുത്ത് മുങ്ങി; സംഭവം മ​ണ്ണാ​ർ​ക്കാ​ട്

മ​ണ്ണാ​ർ​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. കു​മ​രം​പു​ത്തൂ​ർ ക​ല്യാ​ണ​ക്കാപ്പി​ലെ ഡോ​.അ​മൃ​ത് ഗു​പ്ത​യു​ടെ പ​രാ​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി വാ​ങ്ങു​ന്ന​തി​നാ​യി അ​മൃ​തി​ന്‍റെ കൂ​ടെ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സു​ഖ് ന​ന്ദ​ർ സി​ംഗ്, വി​കാ​സ് പ​ട്ടേ​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ 29ന് ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​വ​ർ പ്ര​മു​ഖ ലോ​ഡ്ജ് വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യും ആ​ശു​പ​ത്രി ചു​റ്റിക്കാ​ണു​ക​യും ചെ​യ്ത​ത്രേ. തു​ട​ർ​ന്ന് ഡോ​. അ​മൃ​തി​നോ​ട് ആ​ദ്യ​പ​ടി​യാ​യി 20 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​മൃ​ത് ഈ ​തു​ക അക്കൗ​ണ്ട് വ​ഴി കൈ​മാ​റു​ക​യും ചെ​യ്തു. പ​ണം കി​ട്ടി​യ​പ്പോ​ൾ സം​ഘം സ്ഥ​ലം വി​ട്ടു. ലോ​ഡ്ജി​ന്‍റെ വാ​ട​ക 15, 000 രൂ​പ​ ഇ​വ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts