ഓട്ടോസ്പോട്ട്/ ഐബി
സബ് കോംപാക്ട് എസ്യുവി വിഭാഗത്തിൽ ടാറ്റാ മോട്ടോഴ്സ് ആദ്യമായി അവതരിപ്പിച്ച മോഡലാണ് നെക്സോണ്‍. മറ്റു ചെറു എസ്യുവികളെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും നെക്സോണിൽ ഉൾപ്പെടുത്താൻ ടാറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ടാറ്റയുടെതന്നെ ബോൾട്ട്, സെസ്റ്റ് മോഡലുകളുടെ പ്ലാറ്റ്ഫോം നെക്സോണ്‍ കടംകൊണ്ടിട്ടുണ്ടെങ്കിലും പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനും 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുമാണ് കരുത്ത്.
അഴകിൽ മുന്നിൽ
ടാറ്റ അടുത്തിടെ പുറത്തിറക്കിയ മോഡലുകളെല്ലാം രൂപത്തിലും ഭാവത്തിലും അത്യാകർഷകമാണ്. അത് നെക്സോണിലും പ്രകടമാണ്. ഹാച്ച് ബാക്കെന്നോ, സബ്-കോംപാക്ട് എസ്യുവി എന്നോ അല്ലെങ്കിൽ ക്രോസ് ഓവർ വിഭാഗത്തിൽപോലും നെക്സോണിനെ ഉൾപ്പെടുത്താം. 209 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.
എൽഇഡി ഡേടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ പ്രൊജക്ടർ ഹെഡ്ലാന്പുകൾ, ഫോഗ് ലാന്പുകൾ, വലിയ എയർഡാം തുടങ്ങിയവ മുഖവശത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. ഹാച്ച്ബാക്ക് മോഡലിലുള്ള പിൻവശവും ആകർഷകമാണ്.
ഇന്റീരിയറും ബഹുകേമം
മൂന്നു ലെയറുകളായാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. യഥാക്രമം ഡാർക്ക് ഗ്രേ, അലുമിനിയം ഫിനിഷ്, ലൈറ്റ് ഗ്രേ എന്നിങ്ങനെ. ഡോർ പോക്കറ്റുകൾ കൂടുതൽ വിശാലമാണ്.
ഡാഷ്ബോർഡിന്റെ ടോപ്പിലാണ് 6.5 ഇഞ്ച് ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സ്ഥാനം. പുറത്തുനിന്ന് സൂര്യപ്രകാശമുണ്ടെങ്കിലും ഡിസ്പ്ലേ വ്യക്തമായി കാണാൻ കഴിയും.
സെൻട്രൽ എസി വെന്റിന്റെ താഴെനിന്ന് പിൻഭാഗത്തേക്കു നീങ്ങുന്ന സെൻട്രൽ കണ്‍സോളിൽ യുഎസ്ബി, ഓക്സിലറി സ്പോട്ടുകൾ, ഡ്രൈവ് സെലക്ട് നോബ് എന്നിവയ്ക്കൊപ്പം രണ്ടു കപ് ഹോൾഡറുകളുമുണ്ട്. കപ് ഹോൾഡറുകൾ അടച്ചുവയ്ക്കാൻ ടാംബർ ഡോറുമുണ്ട്.
കാബിൻ
സബ് 4 മീറ്റർ വാഹനവിഭാഗത്തിൽ സുഖപ്രദമായ യാത്രയൊരുക്കാൻ നെക്സോണിനു കഴിയും. ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റബിളാണ്.
മികച്ച എൻജിൻ
1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് നെക്സോണിന്റെ കരുത്ത്. രണ്ട് എൻജിനുകൾക്കും 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 110 പിഎസ് പവറുമാണുള്ളത്. രണ്ട് എൻജിനുകളും ടാറ്റയുടെ ആർ ആൻ ഡി വിഭാഗത്തിന്റെ സംഭാവനയാണ്.
ടെസ്റ്റ് ഡ്രൈവ്
എംകെ മോട്ടോഴ്സ്, കോട്ടയം
ഫോൺ: 8281151111
വില:
പെട്രോൾ: `5.99-8.81 ലക്ഷം
ഡീസൽ: `6.99-9.66 ലക്ഷം
ചുരുക്കത്തിൽ (എക്സ്ഇസഡ് പ്ലസ് വേരിയന്റ്)
* 6.5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.
* ഹർമാൻ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം.
* ഡുവൽ ടോൺ റൂഫ്.
* 16 ഇഞ്ച് അലോയ് വീലുകൾ.
* ഡിആർഎലുകളോടുകൂടിയ പ്രൊജക്ടർ ഹെഡ് ലാന്പുകൾ.
* ഫ്രണ്ട് സെന്റർ ആം റെസ്റ്റ്.
* സ്ലൈഡിംഗ് ടാംബർ ഡോർ സ്റ്റോറേജ്.
* കപ്പ് ഹോൾഡറുകളോടുകൂടിയ റിയർ സെന്റർ ആം റെസ്റ്റ്.
* വോയ്സ് കമാൻഡ് അസിസ്റ്റഡ് ക്ലൈമറ്റ് കൺട്രോൾ.
* 60:40 സ്പ്ലിറ്റ് ആൻഡ് ഫോൾഡ് റിയർ സീറ്റ്.
* ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ് ബെൽറ്റും ഡ്രൈവർ സീറ്റും.
* സ്മാർട്ട് കീയും പുഷ് ബട്ടൺ സ്റ്റാർട്ടും.
* റിയർ പാർക്കിംഗ് കാമറ.
* ഡേ/നൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ.
* മുന്നിലും പിന്നിലും ഫോഗ് ലാന്പുകൾ.
* പിന്നിൽ ഡിഫോഗർ.