കിട്ടുന്ന അവാര്‍ഡുകളെല്ലാം തിരിച്ചു നല്‍കാനാണെങ്കില്‍ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണെന്ന് പറഞ്ഞ അദ്ദേഹം അതേസമയം ആ നല്ല നടന്‍ അധികം ആരും ചേരാത്ത ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നതെന്ന വിവാദ പരാമര്‍ശവും നടത്തി. മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രധാനമന്ത്രി മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. പിന്നാലെ തനിക്കു ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദേഹം പിന്നീട് പറഞ്ഞിരുന്നു. ഡോ.കോട്ട ശിവറാം ഹുത്താര പ്രശാന്ത് പുരസ്‌കാരത്തിന് പ്രകാശ് രാജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാര്‍ഡ് സെലക്ടിംഗ് കമ്മിറ്റി അംഗങ്ങളായിരുന്ന ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.