പത്തനാപുരം: മകളെ പിതാവ് പീഡിപ്പിച്ച സംഭവം; കേസ് നിയമപരമെന്ന് പോലീസ്. പതിനഞ്ച് വയസുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പോലീസിന്റെ സാക്ഷ്യം.പരാതിക്കാരിയായ പെണ്‍കുട്ടിയും,മാതാവും കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി പോലീസുമെത്തിയത്.
കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാത്രിയോടെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയും,മാതാവും സ്റ്റേഷനിലെത്തി മദ്യപിച്ചെത്തിയ പിതാവ് ആക്രമിച്ചതായി പരാതി നല്‍കുകയും കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ശാരീരിക പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തു.
എന്നാല്‍ കേസ് കൈവിട്ടൂപോകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ചില ബാഹ്യശക്തികളുടെ ഇടപെടലാണ് പോലീസിനെതിരെ ആരോപണമുന്നയിക്കാന്‍ കാരണമെന്നും പത്തനാപുരം പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.