പരിയാരം: അവശനിലയിലായ വയോധികയെ പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിലാത്തറ പഴിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ കല്യാണിയെയാണ് പ്രിന്‍സിപ്പല്‍ എസ്ഐ സി. അമല്‍, പഞ്ചായത്ത് അധികൃതര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആറ് മാസം മുമ്പാണ് കല്യാണിയും മകളും പേരമകളും ഇവിടെ താമസം തുടങ്ങിയത്.
വാടക കൊടുക്കാത്തതിനാല്‍ കെട്ടിടമുടമ പോലീസില്‍ പരാതി നല്‍കിയത് പ്രകാരം അന്വേഷണത്തിനെത്തിയ പോലീസുകാരാണ് അവശനിലയില്‍ മലമൂത്ര വിസര്‍ജ്യത്തില്‍ കഴിയുകയായിരുന്ന കല്യാണിയെ കണ്ടത്.പോലീസ് വിവരമറിയിച്ചത് പ്രകാരം എത്തിയ പഞ്ചായത്ത് അംഗം കെ. ഷാജി ജോസിന്റെ നേതൃത്വത്തിലാണ് ഇവരെ കുളിപ്പിച്ച ശേഷം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിനിയായ ഇവര്‍ വീടും സ്ഥലവും വില്‍പ്പന നടത്തിയ ശേഷം മകളോടും ചെറുമകളോടുമൊപ്പം നരീക്കാംവള്ളിയില്‍ താമസിച്ച ഇവരെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഒഴിപ്പിച്ചതിനാലാണ് പഴച്ചിയില്‍ താമസം തുടങ്ങിയത്.