ആ​രു​ടേ​യും കൂ​ട്ട് ആ​വ​ശ്യ​മി​ല്ല..! കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ഒ​റ്റ​യ്ക്ക് സ​മ​രം ചെ​യ്യാ​ൻ യുഡിഎഫിന് കഴിവുണ്ട്: കോ​ടി​യേ​രി​ക്ക് ചെ​ന്നി​ത്ത​ല​യു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ഒ​റ്റ​യ്ക്ക് സ​മ​രം ചെ​യ്യാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​വു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്യാ​ൻ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂ​ട്ട് ആ​വ​ശ്യ​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ യു​ഡി​എ​ഫു​മാ​യി യോ​ജി​ച്ചു സ​മ​ര​ത്തി​നു ത​യാ​റാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാലകൃഷ്ണന്‍റെ പ്ര​സ്താ​വ​ന‍​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. ഒ​ന്നി​ച്ചു​ള്ള സ​മ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും ​മു​മ്പ് മു​ഖ്യ​ശ​ത്രു ആ​രാ​ണെ​ന്നു സി​പി​എം വ്യ​ക്ത​മാ​ക്ക​ണം. ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ​യാ​ത്ര ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രെ ഒ​രു യോ​ജി​ച്ച പ്ര​തി​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് അ​വ​ർ​ക്കു താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ൽ​ഡി​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട​ട്ടെ. പി​ന്തു​ണ​യ്ക്കാ​യി പ്ര​തി​പ​ക്ഷ​നേ​താ​വി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​സാ​രി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തിങ്കളാഴ്ച കോ​ടി​യേ​രി പ​റ​ഞ്ഞ​ത്.

Related posts