തിരുവനന്തപുരം: കേരളം സ്ഥിരമായി ഭരിക്കുന്നത് ഒരു മുന്നണിയല്ലെന്ന് എല്ലാവരും ഓർത്തോണമെന്ന് കെ.മുരളീധരൻ എംഎൽഎ. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖ കോണ്ഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.
സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും കോണ്ഗ്രസ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. എന്നാൽ സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നത് വരെ ഇതിന്റെ പേരിൽ കോണ്ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്താമെന്ന് വ്യാമോഹിക്കരുതെന്നും ഇതുകൊണ്ടൊന്നും തളരുന്ന പാർട്ടിയല്ലിതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.