തളിപ്പറമ്പ്: ബാലകൃഷ്ണൻ വധക്കേസിലെ ആക്ഷൻ കമ്മിറ്റി കൺവീനർ പത്മൻ കോഴൂരിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വീണു പരിക്കേറ്റ നിലയിൽ പത്മനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പാൽ വാങ്ങുന്നതിന് നടന്നു പോകവെ മനോജ് എന്നയാൾ ഓടിച്ച കാർ പത്മനെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചപ്പോൾ ഓടിമാറുന്നതിനിടയിലാണ് വീണ് പരിക്കേറ്റതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കാറോടിച്ച മനോജിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒരാഴ്ചയോളമായി കാർ പത്മനെ പിന്തുടരുന്നതായും പരാതിയിൽ പറയുന്നുണ്ട്.