കായംകുളം: സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി. ജലവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളാണ് വൈദ്യുതി ബിൽ അടയ്ക്കാൻ താൽപര്യം കാട്ടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ചാരുംമൂട് വൈദ്യുതിസബ് ഡിവിഷൻ ആഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മുപ്പത് ശതമാനം വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്ത് യഥേഷ്ടംവാങ്ങുവാൻ കഴിയാറില്ല.സമയബന്ധിതമായി ബോർഡും സർക്കാരും ഫലപ്രദമായി പ്രവർത്തിച്ചതുകൊണ്ടാണ് മഴയില്ലാത്ത കാലത്തുപോലും പവർകട്ട് ഏർപ്പെടുത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.