ഷാജി പാപ്പനെ വട്ടം ചുറ്റിച്ച കൊച്ചു സുന്ദരി പിങ്കി ഇന്ന് വളര്‍ന്ന് വലിയൊരു ആളായി(ആടായി); പിങ്കി ഇപ്പോള്‍ ഇവിടെയാണ്

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം മലയാളികള്‍ നെഞ്ചേറ്റിയ ഒരു ഹാസ്യ ചിത്രമാണ്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥ പറഞ്ഞ ഈ ചിത്രത്തില്‍ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്.

നായകന്‍ ഷാജി പാപ്പനെ വലച്ച ആടിനെ ആരും മറക്കില്ല. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ പ്രിയങ്കരിയായ പിങ്കി എന്ന ആട്ടിന്‍കുട്ടി. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും പിങ്കിയുണ്ട്. എന്നാല്‍ പിങ്കി പഴയ കുട്ടിയല്ല. അവള്‍ ഇന്ന് വളര്‍ന്ന് സുന്ദരിയായിരിക്കുന്നു. അതുമാത്രമല്ല അവള്‍ ഇന്ന് ആറുകുട്ടികളുടെ അമ്മയുംകൂടിയാണ്. പിങ്കിയെ രണ്ടുവര്‍ഷത്തിനുശേഷം സംവിധായകന്‍ നേരിട്ട് കണ്ടിരുന്നു. അവളോടൊപ്പം ഒരു സെല്‍ഫി എടുക്കാനും മറന്നില്ല. അത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലാകുകയാണ്.

 

Related posts