രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ജലി രാവിലെ മരിച്ചു കിടന്നത് വീട്ടുമുറ്റത്തെ കിണറ്റില്‍, മുറിക്കുള്ളില്‍ മണ്ണെണ്ണ എങ്ങനെയെത്തി, മാളയിലെ കോളജ് വിദ്യാര്‍ഥിനിയുടെ ദുരൂഹമരണത്തില്‍ നാടിന് ഞെട്ടല്‍

അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ വെളുപ്പിന് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടില്‍ സിദ്ധാര്‍ഥന്റെ മകള്‍ അഞ്ജലി(20)യെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയില്‍ അഞ്ജലി അമ്മ ആശയോടൊപ്പം പതിവുപോലെ ഉറങ്ങാനായി കിടന്നു. വെളുപ്പിന് 4.30ഓടെ അമ്മ എണീറ്റപ്പോള്‍ സമീപത്ത് മകളെ കാണാനില്ലായിരുന്നു.

മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തി അകത്തും പുറത്തും നടത്തിയ അന്വേഷണത്തില്‍ വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് കണ്ടെത്തി. കിണറില്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ മരിച്ചനിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്.

മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഞ്ജലി. ഏക സഹോദരന്‍ അഞ്ജല്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാളയില്‍ നിന്നെത്തിയ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related posts