ഭോപ്പാൽ: മധ്യപ്രദേശിലെ ക്ഷേത്രത്തിൽ സെൽഫി എടുക്കുന്നതിനിടെ നിലതെറ്റിവീണ് വിദേശ സഞ്ചാരി മരിച്ചു. ബ്രിട്ടിഷ് പൗരനായ റോജർ എസ്. ബറി (58) ആണു മരിച്ചത്. ടിക്കംഗഡ് ജില്ലയിലെ ഓർച്ച ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ സെൽഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം.
20 അടി ഉയരത്തിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്പോൾ കാൽ തെറ്റി താഴേക്കു വീഴുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു അപകടം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു മരിച്ചു. ഭാര്യ ഹിലാരിക്കൊപ്പം ഒരു വർഷത്തെ ലോക സഞ്ചാരത്തിന് ഇറങ്ങിയതായിരുന്നു റോജർ.