വിവാഹിതയായശേഷം ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനൊപ്പം ചുറ്റിക്കറങ്ങിയ യുവതിക്ക് കിട്ടിയത് വന്‍ പണി. മോശം സാഹചര്യത്തില്‍ കാമുകനോടൊപ്പം കണ്ടെത്തിയ വിവാഹിതയായ യുവതിയുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറി. ബിഹാറിലെ ഗയയിലാണ് വിവാഹിതയായ യുവതി തന്റെ കാമുകനോടൊപ്പം ഒരു പാര്‍ക്കില്‍ മോശം സാഹചര്യത്തില്‍ കാണപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗയയിലെ പാര്‍ക്കിലെ ഒരു ഒഴിഞ്ഞ കോണില്‍ കുറ്റിക്കാടുകള്ക്കിടയിലായിരുന്നു യുവതിയേയും കാമുകനേയും കാണപ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരേയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചത്തായത്. ഇതിനിടയില്‍ ചിലര്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത് ഇരുവരേയും പരിഭ്രാന്തരാക്കി. വീഡിയോ എടുക്കരുതെന്നും തനിക്ക് ഒരു കുടുംബം ഉള്ളതാണെന്നും യുവതി കേണപേക്ഷിച്ചു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ യുവതിയും കാമുകനും കരഞ്ഞു കാലുപിടിച്ചു.
ഈ സമയത്താണ് ചിലര്‍ കാമുകന്റേയും യുവതിയുടേയും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചത്. അവസാനം പോലിസ് എത്തിയാണ് ഇരുവരേയും രക്ഷിച്ചത്. തങ്ങള്‍ മുന്‍പും പല തവണ ഇത്തരത്തില്‍ കണ്ടുമുട്ടാറുള്ളതായി യുവതി പോലീസിന് മൊഴി നല്കി. യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നാണ് അവസാനം ലഭിക്കുന്ന വിവരം.