ഇന്ത്യന്‍ ആര്‍മിയെ ഭയപ്പെടാത്ത രാജ്യക്കാര്‍ വളരെ കുറവാണ്. ഇന്ത്യന്‍ ആര്‍മിയുടെ ശക്തിയും വീറും വാശിയും കണ്ടുമനസിലാക്കിയിട്ടുള്ളവര്ക്ക് അവരെ ഭയക്കാതിരിക്കാന് സാധിക്കുകയുമില്ല. ആരും ഭയക്കുന്ന രീതിയിലുള്ള ശക്തിയും വേഗവും ആക്രമണവീര്യവും കുശാഗ്രബുദ്ധിയും ആത്മധൈര്യവുമെല്ലാമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ആര്‍മിയെ ഭയക്കുന്നവര്ക്കോ പുകഴ്ത്തുന്നവര്‍ക്കു പോലുമോ അറിയാത്ത ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ നട്ടെല്ലും നെടുംതൂണുമായി പ്രവര്‍ത്തിക്കുന്ന ഒരു ആറംഗ സംഘത്തെക്കുറിച്ച്. പാകിസ്ഥാന് അടക്കമുള്ള ഇന്ത്യന്‍ സേനയുടെ ശത്രുസേനകളുടെ പേടിസ്വപ്നമായ ആ കമന്റോ സംഘമാണ് ഇന്ത്യന്‍ പാരാ ട്രൂപ്പേഴ്സ്. ശത്രു സേന ഒരുമിച്ചു വന്നാല്‍ പോലും അവരെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള പരിശീലനം ലഭിച്ച ആറു പേര് അടങ്ങുന്ന ഒരു ടീം. അതാണ് പാരാട്രൂപ്പേഴ്സ്.
ഇന്ത്യന്‍ ആര്‍മിയിലെ അതി സമര്‍ത്ഥരായ ഈ ആറു പേര് ലോകത്തിലെ ഏറ്റവും മികച്ച കമാന്‍ഡോ ടീമില്‍ ഒന്നാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളായ പാക്കിസ്ഥാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഈ കമാന്‍ഡോസ് ആണ്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായി വരുന്നവര്ക്കൂടിയാണിവര്. അതികഠിനമായ പരീശീലത്തിലൂടെയാണ് ഇവരെ സേനയിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. എല്ലാത്തിലും വിജയിച്ച ഈ ആറുപേര്‍ക്ക് ഏതു വലിയ ഭീകരന്മാരെയും അനായാസം കീഴടക്കാനും കഴിയും. ആറു പേരില്‍ ഓരോരുത്തരും ഒരു ആക്രമണത്തിന് വേണ്ട എല്ലാ കാര്യങ്ങളിലും സജ്ജരാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ വ്യത്യസ്ത മേഖലയില്‍ അതീവ വൈദഗ്ധ്യവും ഉണ്ട്.
ഒരാള്‍ ആയുധ വിദഗ്ധനെങ്കില്‍ മറ്റൊരാള്‍ കമ്മ്യൂണിക്കേഷനില്‍ ആണ് ശ്രദ്ധിക്കുന്നത്. നാവിഗേഷന്‍ എക്സ്പെര്‍ട്, മെഡിക്കല്‍ എക്സ്പെര്‍ട്, ഡിമോളിഷന്‍ എക്സ്പെര്‍ട്, സ്ക്വാഡ് കമാന്റര്‍ എന്നിവരാണ് മറ്റ് ആറു പേര്. സൈന്യത്തിലെ സ്പെഷ്യല്‍ ടീമുകളില്‍ ഏറ്റവും വിലയേറിയ ആറ് പേരായാണ് ഇവരെ കണക്കാക്കുന്നത്. ഈ ആറുപേരിലേക്കു കൂട്ടിച്ചേര്‍ക്കാനായി സ്ഥിരമായി ട്രെയിനിംഗ് നടന്നു കൊണ്ടുമിരിക്കും. ആറ് പേര് എന്നത് ഒരു യൂണിറ്റ് ആണ്. ഓരോ ആറ് പേരിലും ഒരാളുടെ കുറവ് വന്നാല്‍ കൂട്ടിച്ചര്‍ക്കുന്നതിനു വേണ്ടി അപ്പോഴും കമാന്‍ഡോകള്‍ കഠിന പരിശീലനത്തില്‍ തന്നെയാവും. ഇവര്‍ എത്ര പേരുണ്ടെന്നോ ഇവര്‍ ഏതു ദൗത്യത്തിന് നിയോഗിക്കപ്പെടുമെന്നതോ പരസ്യമല്ല. ഇവരുടെ പരിശീലനത്തിന്റെ വിവരം പോലും പൂര്‍ണ്ണമായും ലഭ്യമല്ല. ഈ അമാനുഷിക സൈനികര്‍ക്ക് നല്കുന്ന പരിശീലത്തിന്റെയും ഇവരുടെ ഓപ്പറേഷന് രീതികളും വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.