പൃഥ്വിയെ പ്രശംസിച്ച് കിവി താരം

സച്ചിന്‍ രണ്ടാമന്‍ എന്ന് ആരാധകരും കളിക്കാരും വാഴ്ത്തുന്ന പൃഥ്വി ഷായെ പ്രകീര്‍ത്തിച്ച് ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും. ന്യൂസിലന്‍ഡിനെതിരായ പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനായി കളിച്ച പൃഥ്വി അര്‍ധസെഞ്ചുറി നേടിയിരുന്നു. മത്സരശേഷമാണ് ബോള്‍ട്ട് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഞാന്‍ കേട്ടു അവന്‍ പതിനേഴുകാരനാണെന്ന്. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്ത് മനോഹരമായാണ് അവന്‍ കളിക്കുന്നത്. പന്ത് മത്സരത്തിന്റെ തുടക്കത്തിലേ തന്നെ സ്വിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു എന്നാല്‍ ഒരിക്കല്‍ പോലും അതവനെ കുഴപ്പത്തിലാക്കിയില്ല.
അവന് മികച്ച ഭാവിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.ആദ്യ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അവനിലുണ്ട്- കിവി എക്‌സ്പ്രസ് പറയുന്നു.

 

Related posts