സ്റ്റേഷനിലെ നരനായാട്ടു തുടരുന്നു..! യു​വാ​വി​നെ വീ​ട്ടി​ൽ ​നി​ന്നും വി​ളി​ച്ചി​റ​ക്കി എസ്ഐയും പോ​ലീ​സും ചേർന്ന് ക്രു​ര​മാ​യി മ​ർ​ദി​ച്ചു

ഹ​രി​പ്പാ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ൽ ക​ന്നേ​പ്പ​റ​ന്പി​ൽ​വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ അ​രു​ണ്‍ ശി​വാ​ന​ന്ദ​നെ(29)​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മ​ഫ്തി​യി​ലും അ​ല്ലാ​തെ​യു​മെ​ത്തി​യ ആ​റോ​ളം പോ​ലീ​സു​കാ​ർ ചേ​ർ​ന്നു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലെ ഗ്ലാ​സ് എ​റി​ഞ്ഞു​ട​ച്ചു എ​ന്ന കു​റ്റം ആ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഹ​രി​പ്പാ​ട് സി​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​സ്ഐ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചോ​ളം പോ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​തെ​ന്നും മ​റ്റു പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് വ​ല​യം സൃ​ഷ്ടി​ച്ച് അ​തി​നു​ള്ളി​ലി​ട്ടാ​യി​രു​ന്നു മ​ർ​ദ​നം ന​ട​ത്തി​യ​തെ​ന്നും, താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നും അ​രു​ണ്‍ പ​റ​ഞ്ഞ​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

താ​നും ര​ണ്ടു​വ​യ​സു​ള്ള കു​ഞ്ഞും, ക​ണ്ണി​നു കാ​ഴ്ച ഇ​ല്ലാ​ത്ത പി​താ​വും, മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് അ​രു​ണെ​ന്ന് ഭാ​ര്യ അ​ശ്വ​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ലോ​ക്ക​പ്പ് മ​ർ​ദ​നം ഹൈ​ക്കോ​ട​തി നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത് ക്രൂ​ര​മാ​യ ന​ര​വേ​ട്ട​യാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു ശേ​ഷം പ്ര​തി​പ​ക്ഷ​നേ​താ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ല​പ്പു​ഴ പോ​ലീ​സ് സൂ​പ്ര​ണ്ടി​നോ​ട് ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എം. ബ​ഷീ​ർ, കെ.​എം. രാ​ജു, എ​സ്. വി​നോ​ദ് കു​മാ​ർ, എ​സ്. ദീ​പു എ​ന്നി​വ​ർ ആ​രോ​പി​ച്ചു. കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ, പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി. ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ല്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts