ഓ​ടു​ന്ന​ത് ദു​രി​ത​ങ്ങ​ളു​ടെ ട്രാ​ക്കി​ലൂ​ടെ..! അ​വ​ഗ​ണ​ന​യു​ടെ ട്രാ​ക്കി​ല്‍ ത​ക​ര്‍​ന്ന ജീ​വി​ത​വു​മാ​യി ഒ​രു​കാ​യി​ക താ​രം​കൂ​ടി; പ്രവീണയുടെ കാ​യി​ക​പ്ര​തീ​ക്ഷ​ക​ള്‍​ക്കു​മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ണ​ത് ര​ണ്ടുപ​തി​റ്റാ​ണ്ട് മുമ്പ്‌

പാ​ലോ​ട് : അ​വ​ഗ​ണ​ന​യു​ടെ ട്രാ​ക്കി​ല്‍ ത​ക​ര്‍​ന്ന ജീ​വി​ത​വു​മാ​യി ഒ​രു​കാ​യി​ക താ​രം​കൂ​ടിജീ​വി​ത​വൃ​ത്തി​ക്ക് അ​ല​യു​ന്നു. പാ​ലോ​ട് മൈ​ല​മൂ​ട് ആ​മ്പാ​ടി ഭ​വ​നി​ല്‍ പ്ര​വീ​ണ. പ്ര​വീ​ണ​യു​ടെ കാ​യി​ക​പ്ര​തീ​ക്ഷ​ക​ള്‍​ക്കു​മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ണ​ത് ര​ണ്ടുപ​തി​റ്റാ​ണ്ട് മു​മ്പാ​ണ്. 1996 ജ​ന​വ​രി ഒ​ന്ന്. സ്ഥ​ലം ഏ​ലൂ​രി​ലെ സം​സ്ഥാ​നസ്ക്കൂ​ള്‍ കാ​യി​ക​മേ​ളാ ഗ്രൗ​ണ്ട്. 200മീ. ​ഓ​ട്ട​ത്തി​ല്‍ ട്രാ​ക്കി​ല്‍ വി​സ്മ​യംതീ​ര്‍​ത്തു​കൊ​ണ്ട് ത​ല​സ്ഥാ​ന ജി​ല്ല​ക്കു​വേ​ണ്ടി പ്ര​വീ​ണ എ​ന്ന പ​ത്താം​ക്ലാ​സു​കാ​രിഅ​വ​സാ​ന ലാ​പ്പി​ലേ​ക്കെ​ത്തു​ന്നു.

നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തി​നി​ടെ സ്വ​ര്‍​ണ്ണ​പ​ത​ക്ക​ത്തി​ല്‍മു​ത്ത​മി​ടേ​ണ്ടി​യി​രു​ന്ന പ്ര​വീ​ണ ട്രാ​ക്കി​ല്‍ കാ​ല്‍​ത​ട്ടി​വീ​ണു. പി​ന്നാ​ലെ​വ​ന്നകോ​രൂ​ത്തോ​ട്കാ​രി മു​ന്നി​ലെ​ത്തി. കാ​ലൊ​ടി​ഞ്ഞ പ്ര​വീ​ണ ഏ​റെ​ക്കാ​ലുംആ​സ്പ​ത്രി​ക്കി​ട​ക്ക​യി​ല്‍. വീ​ണു​പോ​യ​ട്രാ​ക്കി​ല്‍ നി​ന്നും എ​ഴു​നേ​ല്‍​ക്കാ​ന്‍പ​ല​വ​ട്ടം ശ്ര​മി​ച്ച​താ​ണ്. പ​ക്ഷേ സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ല്ല.ജി.​വി.​രാ​ജാ സ്പോ​ര്‍​സ് സ്ക്കൂ​ളി​ന്റെ അ​ഭി​മാ​ന താ​ര​മാ​യി​രു​ന്നൂ പ്ര​വീ​ണ.മ​ത്സ​ര​യി​ന​ങ്ങ​ള്‍​ക്കെ​ല്ലാം വി​ജ​യ​ക്കു​തി​പ്പു ന​ല്‍​കി​യ കാ​യി​ക​താ​രം. ലോം​ങ്ജ​മ്പ്,100,200മീ.​ഓ​ട്ടം എ​ന്നി​വ​യാ​യി​രു​ന്നൂ പ്ര​ധാ​ന ഇ​ന​ങ്ങ​ള്‍. നി​ര​വ​ധി സം​സ്ഥാ​നമ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ശേ​ഷ​മാ​ണ് 1996ലെ ​സം​സ്ഥാ​ന സ്ക്കൂ​ള്‍മീ​റ്റി​നി​റ​ങ്ങു​ന്ന​ത്. നൂ​റു​ശ​ത​മാ​നം സ്വ​ര്‍​ണ്ണ​ക്കു​തി​പ്പു പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യമ​ത്സ​ര​ത്തി​ലാ​ണ് വി​ധി വീ​ഴ്ച്ച​യു​ടെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. ചി​കി​ത്സാ​ചെ​ല​വു​ക​ള്‍സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്നും മ​ത്സ​ര​ത്തി​നി​ട​യി​ല്‍ സം​ഭ​വി​ച്ച അ​പ​ക​ട​മാ​യ​തി​നാ​ല്‍സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം വ​ന്നു.

പ​തി​നെ​ട്ടുവ​യ​സു​ക​ഴി​ഞ്ഞ​പ്പോ​ള്‍ ജോ​ലി​ക്കാ​യി ശ്ര​മം തു​ട​ങ്ങി. മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.ഒ​ന്നും ന​ട​ന്നി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ജി.​വി.​രാ​ജ സ്ക്കൂ​ളി​ല്‍ വാ​ര്‍​ഡ​ന്റെതാ​ല്‍​ക്കാ​ലി​ക ജോ​ലി ന​ല്‍​കി. അ​തും ആ​റു​മാ​സ​ത്തേ​ക്ക്. ഭ​ര്‍​ത്താ​വ് അ​നി​ല്‍കൂ​ലി​പ്പ​ണി​ക്കു പോ​യി​ക്കി​ട്ടു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണ് പ്ര​വീ​ണ​യു​ടേ​യുംര​ണ്ടു​മ​ക്ക​ളു​ടേ​യും ഏ​ക ആ​ശ്ര​യം. അ​ധി​കൃ​ത​ര്‍ കൈ​മ​ല​ര്‍​ത്തി​യെ​ങ്കി​ലും പ്ര​വീ​ണത​ന്റെ ദൗ​ത്യം മ​റ​ക്കു​ന്നി​ല്ല. സ​മീ​പ​ത്തെ മൂ​ന്നു സ്ക്കൂ​ളു​ക​ളി​ലെകു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.​ഒ​രു​കാ​ല​ത്ത്ചി​റ​കൊ​ടി​ഞ്ഞ ത​ന്റെ മോ​ഹ​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യി​ലെ​ക്കു​ട്ടി​ളി​ലൂ​ടെ തി​രി​ച്ചുപി​ടി​ക്ക​ണം പ്ര​വീ​ണ പ​റ​യു​ന്നു. അ​പ്പോ​ഴും ജോ​ലി​യെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​വുംപ്ര​വീ​ണ​യു​ടെ ഏ​ക​പ്ര​തീ​ക്ഷ​യും ബാ​ക്കി​യാ​വു​ന്നു.

Related posts