സ്വന്തമായി സിനിമ നിര്‍മിച്ച്, സംവിധാനം ചെയ്ത് സിനിമയില്‍ തന്റേതായ ഇടംനേടിയ സന്തോഷ് പണ്ഡിറ്റ് അതിര്‍ത്തി കടക്കുന്നു. തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പണ്ഡിറ്റ് അഭിനയിക്കുന്നതാകട്ടെ സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രത്തിലും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന വിജയ് ചിത്രത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യനടന് അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത് തമിഴ് മാധ്യമങ്ങളാണ്. മലയാളത്തിലെ പുതിയ താരോദയം എന്നമട്ടിലാണ് മാധ്യമങ്ങള്‍ പണ്ഡിറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സന്തോഷ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമ അടുത്തു തന്നെ റിലീസ് ചെയ്യും.
കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. തുടക്കത്തില്‍ മുന്‍നിര നായകന്മാര് വരെ അദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ അദേഹത്തിന്റെ ചിത്രങ്ങള്‍ സാമ്പത്തികലാഭം കൊയ്തതോടെ പലരും നിലപാട് മാറ്റുകയും ചെയ്തു.