സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുകയും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കുകയും ചെയ്ത് ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് രാധിക ആപ്തെ തുറന്നുപറഞ്ഞത് വൻ ചർച്ചയാകുകയും ചെയ്തിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവർ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആപ്തെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു നിർമാതാവിന് എതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് രാധിക ആപ്തെ. അവസരങ്ങൾക്ക് പകരം സെക്സ് ചോദിക്കുന്ന പ്രവണത ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഉണ്ട്.
അടുത്തിടെ ഒരു സിനിമാ നിർമാതാവിൽ നിന്നുണ്ടായ അനുഭവവും അതാണ്. അവസരം വേണേൽ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്നപോലെ അയാൾ പറഞ്ഞത്. ഞാൻ ആ ഓഫർ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ അവസരങ്ങൾ കുറയുന്നത്- രാധിക ആപ്തെ പറഞ്ഞതായി ഒരു തമിഴ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.