തലശേരി: കോണ്‍ഗ്രസിന്റെ ശക്തി ജനങ്ങളുമായുള്ള ആത്മബന്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന്റെ അഭിവൃദ്ധിക്ക് ജനങ്ങളോടൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തലശ്ശേരി ഇന്ദിരാജി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മണ്ണയാട് നമ്പ്യാര്‍ പീടികയ്ക്ക് സമീപം സംഘടിപ്പിച്ച 44,46 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ദുര്‍ഭരണത്താല്‍ രാജ്യം ഇന്ന് സാമ്പത്തികമാന്ദ്യം അഭിമുഖീകരിക്കുകയാണ്. ഉത്പാദനക്കുറവും വിലക്ക
യറ്റവും രാജ്യത്തെ സാമ്പത്തിക ഘടനയെ തളര്‍ത്തിയിരിക്കുകയാണ്. അധികാരം കൈയാളുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനാധിപത്യത്തെ പുച്ഛിച്ചു തള്ളുകയാണ്. കഴിഞ്ഞ മൂന്നരക്കൊല്ലത്തെ കേന്ദ്ര ഭരണം ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.സജീവന് അധ്യക്ഷത വഹിച്ചു. വി.എന്‍ ജയരാജ്, കെ.ശിവദാസന്‍, മണ്ണയാട് ബാലകൃഷ്ണൻ, അഡ്വ.കെ.സി. രഘുനാഥ്, എം.പി. അരവിന്ദാക്ഷന്, ജതീന്ദ്രന്‍ കുന്നോത്ത്, രവീന്ദ്രന്, ജതീന്ദ്രന്‍ കുന്നോത്ത്, കെ. സിയാദ്, എന്നിവർ പ്രസംഗിച്ചു.