നാളുകൾ നീണ്ട പ്രണയം ഒരു നിമിഷം കൊണ്ട് അവസാനിക്കുന്പോൾ പലരും പലവിധത്തിലാണ് പ്രതികരിക്കുക. ചിലർ പഴയ കാര്യങ്ങൾ ഓർത്ത് കരയും പക്ഷെ, മറ്റു ചിലരുടെ മനസിൽ പ്രതികാരബുദ്ധിയായിരിക്കും വളരുക. അത്തരമൊരു പ്രതികാരം സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമാകുകയാണ്.
ഒന്നരവർഷം നീണ്ട പ്രണയം തകർന്നപ്പോൾ റഷ്യൻ വംശജയും മോഡലുമായ ക്രിസ്റ്റിൻ കുച്ച്മ തന്റെ കാമുകനും അമേരിക്കൻ വ്യവസായിയുമായ ഗായ് ജെൻഡിലിന്റെ 1.26 കോടി രൂപ വിലവരുന്ന ബെൻസ് എസ് ക്ലാസ് 400 ഹൈബ്രിഡ് കാർ സ്വിമ്മിംഗ് പൂളിൽ മുക്കുകയാണ് ചെയ്തത്. ബഹാമസിൽ അവധിക്കാലം ആഘോഷിക്കവെയാണ് ഇരുവരും ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ബിസിനസ് തുടങ്ങാൻ 50,000 ഡോളർ നൽകാമെന്നു പറഞ്ഞ ഗായ് തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നാണ് ക്രിസ്റ്റിൻ പറയുന്നത്. എന്നാൽ പണം നൽകാൻ തനിക്ക് ആവില്ലെന്നു പറഞ്ഞപ്പോൾ ക്രിസ്റ്റിൻ തന്റെ മുഖത്ത് ചൂട് കാപ്പി ഒഴിച്ചുവെന്നാണ് ഗായ് പറയുന്നത്. സ്വിമ്മിംഗ് പൂളിൽ കിടക്കുന്ന ബെൻസ് കാറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.