ഒടുവിൽ ആ സംഗീത സംവിധായകനെ കണ്ടെത്തി

ചി​ത്രം പു​റ​ത്തി​റ​ങ്ങും​മു​ന്പേ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഗാ​ന​മാ​ണ് മ​റു​വാ​ർ​ത്തൈ പേ​സാ​തെ…. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്നൈ നോ​ക്കി പാ​യും തോ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​പാ​ട്ട്. പു​റ​ത്തു​വ​ന്നി​ട്ടും ഇ​തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​രാ​ണെ​ന്ന് സിനിമയുടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ആ ​അ​ജ്ഞാ​ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ പേ​ര് മി​സ്റ്റ​ർ എ​ക്സെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പറഞ്ഞത്.

എ​ന്നാ​ൽ ഒ​ടു​വി​ൽ ആ ​അ​ജ്ഞാ​ത​ന്‍റെ പേ​ര് ഗൗ​തം മേ​നോ​ൻ പു​റ​ത്തു​വി​ട്ടു. ആ​രാ​ധ​ക​ർ പ്ര​വ​ചി​ച്ച​തു പോ​ലെ എ.​ആ​ർ റ​ഹ്മാ​നോ ഹാ​രി​സ് ജ​യ​രാ​ജോ ഇ​ള​യ​രാ​ജ​യോ അ​ല്ല മി​സ്റ്റ​ർ എ​ക്സ്. ശ​ശി കു​മാ​റി​ന്‍റെ കി​ടാ​രി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​നു​മാ​ത്രം സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ദാ​ർ​ബു​ക ശി​വ​യാ​ണ് ആ​ൾ. ന​ട​ൻ കൂ​ടി​യാ​യ ദാ​ർ​ബു​ക ധ​നു​ഷ് ചി​ത്രം തൊ​ട​രി യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.ഗാ​നം പു​റ​ത്തി​റ​ങ്ങി ഇ​തു​വ​രെ ര​ണ്ടു​കോ​ടി​യി​ല​ധി​ക​മാ​ളു​ക​ളാ​ണ് ഇ​ത് യൂ​ട്യൂ​ബി​ൽ ക​ണ്ട​ത്.

Related posts