കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ. മുൻ ലോക ഒന്നാം നന്പർ മലേഷ്യയുടെ ലീ ചോംഗ് വീയെ 21-17, 11-21, 21-19 എന്ന സ്കോറിന് അട്ടിമറിച്ചാണ് പ്രണോയ് ക്വാർട്ടറിൽ കടന്നത്.
അതേസമയം, പി.വി. സിന്ധു ആദ്യ റൗണ്ടിൽതന്നെ പുറത്തായി. നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനയുടെ ചെൻ യൂഫിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-17, 23-21 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. കൊറിയ ഓപ്പണ്‍ നേടിയശേഷം രണ്ടാം തവണയാണ് സിന്ധു തുടക്കത്തിൽതന്നെ പുറത്താകുന്നത്.
മറ്റൊരു ഇന്ത്യൻ താരം സൈന നെഹ്വാൾ രണ്ടാം റണ്ടിൽ ഇടംപിടിച്ചിട്ടുണ്ട്. സ്പെയിനിന്റെ ഒളിന്പിക് മെഡൽ ജേതാവ് കരോളിന മാരിനെ തകർത്താണ് സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്.