തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണനും രംഗത്ത്. ബംഗളൂരു കേസിൽ ഉമ്മൻചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചതായി ബിജു രാധാകൃഷ്ണൻ ആരോപിച്ചു. തെളിവുകൾ കോടതിയിലെത്താതിരിക്കാൻ ഉമ്മൻചാണ്ടി ഇടപെട്ടതായും ബിജു ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കു നൽകാൻ അഭിഭാഷകയെ ഏൽപ്പിച്ച കത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോളാറിലെ രണ്ടു കേസുകളിൽ ഉമ്മൻ ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും കത്തിൽ പറയുന്നു. അഭിഭാഷക കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.