ഇ​ട​പാ​ടു​ക​ൾ ഇ​പ്പോ​ഴും ‘പ​ഴ​യ​തു​പോ​ലെ’ ത​ന്നെ! ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യും പൊ​ട്ടു​ന്നു; ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് മൊ​ബൈ​ൽ വാലറ്റുകള്‍

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും ഇ​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കേ ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യ​വും പാ​തി​വ​ഴി​യി​ൽ. പെ​ട്രാ​ൾ​പ​ന്പു​ക​ൾ, മാ​ളു​ക​ൾ, വ​ലി​യ​വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്ദേ​ശി​ച്ച​രീ​തി​യി​ലു​ള്ള”കാ​ർ​ഡ്’ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നി​ല്ല. പ​ല​രും ഇ​പ്പോ​ഴും പ​ണം ത​ന്നെ കൈ​മാ​റാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ മു​ത​ൽ പ​ണ​ക്കാ​ർ വ​രെ ഈ ​രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴും വി​പ​ണി​യെ കൈാ​ര്യം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം പെടി​എം ഇ​ട​പാ​ടു​ക​ളി​ൽ സ​മീ​പ​കാ​ല​ത്താ​യി വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്താ​ലാ​ലും നോ​ട്ടു​നി​രോ​ധ​ത്തി​നു പു​റ​മേ വ​ന്ന ജി​എ​സ്ടി​യും അ​തു​മൂ​ലം ഉ​ണ്ടാ​യ വി​ല​വ​ർ​ധ​ന​യും ഉ​ണ്ടാ​ക്കി​യ വി​പ​ണി മാ​ന്ദ്യം ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യെ​യും ബാ​ധി​ച്ചു​വെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ​യു​ള്ള​ത്.

സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​മാ​യ “ഓ​ട്ടോ’​ക​ളി​ൽ ഇ ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം പാ​ടെ ഉ​പേ​ക്ഷി​ച്ച​താ​ണ് സ​മീ​പ​കാ​ല​ത്ത് ഡി​ജി​റ്റ​ൽ ഇ​ന്ത്യ​ക്ക് അ​വാ​സാ​നം കി​ട്ടി​യ തി​രി​ച്ച​ടി.​ പ​ണ​ര​ഹി​ത വി​നി​മ​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഇ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നോ​ട്ട് അ​സാ​ധു​വാ​ക്കി​യ സ​മ​യ​ത്ത് ന​ഗ​ര​ത്തി​ലെ അ​ഞ്ഞൂ​റോ​ളം ഓ​ട്ടോ​ക​ൾ വി​വി​ധ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ജ​ന​ങ്ങ​ൾ അ​തി​ൽ വ​ലി​യ താ​ത്​പ​ര്യം കാ​ണി​ച്ചി​ല്ല.

ഇ​ന്‍റ​ർ​നെ​റ്റ് കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​കു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ ഓ​ട്ടോ​ക്കാ​ർ​ക്കും നേ​രി​ടേ​ണ്ടി വ​ന്നു. മാ​ത്ര​മ​ല്ല ചി​ല ബാ​ങ്കു​ക​ൾ അ​വ​രു​ടെ ഇ​പേ​യ്മെ​ന്‍റ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ൽ മാ​സം 500 രൂ​പ ഓ​ട്ടോ ഡ്രൈ​വ​റു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ചി​ല​ർ​ക്കൊ​ക്കെ ഒ​രു ത​വ​ണ ഈ 500 ​രൂ​പ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ല​ഭി​ച്ചി​ല്ല. യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ൽ ഇ ​പേ​യ്മെ​ന്‍റി​നെ​ക്കാ​ൾ പ​ണം ന​ൽ​കു​ന്ന​തി​നാ​ണ് താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത്.

നോ​ട്ട് അ​സാ​ധു​വാ​ക്കി​യ സ​മ​യ​ത്ത് പ​ണ ര​ഹി​ത വി​നി​മ​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഓ​ട്ടോ​ക്കാ​ർ കാ​ണി​ച്ച താ​ത്പ​ര്യം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ എ​ല്ലാ​വ​രും ആ ​സം​വി​ധാ​നം ഉ​പേ​ക്ഷി​ച്ചു. പ​ഴ​യ പോ​ലെ പ​ണം വാ​ങ്ങു​ന്ന രീ​തി​യി​ലേ​ക്കു തി​രി​ച്ചു പോ​യി. ഇ​ന്‍റ​ർ നെ​റ്റി​നെ കു​റി​ച്ച് അ​റി​വി​ല്ലാ​ത്ത​തും ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. പോ​സ്റ്റ​ൽ പേ​യ്മെ​ന്‍റാങ്കിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക​യാ​ണ്. ഗ്രാ​മ​ങ്ങ​ളി​ൽ ബാ​ങ്ക് സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി​രു​ന്നു ഈ ​പ​ദ്ധ​തി. ഈ ​സ​മ​യ​ത്താ​ണ് ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യും കൊ​ണ്ട് വ​രു​ന്ന​ത്. ഒ​രു “തു​ക്ലക്’​പ​രി​ഷ്ക​ര​ണ​മാ​യി ഇ​ത്. ഇ​ന്‍റ​ർ​നെ​റ്റ് എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യാ​ത്ത ആ​ളു​ക​ൾ കൂ​ടു​ത​ലാ​യു​ള്ള രാ​ജ്യ​ത്ത് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​വി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​യി ഇ​ത്.

നോ​ട്ട് നി​രോ​ധ​ന​സ​മ​യ​ത്ത് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് കു​റ​ഞ്ഞ് സാ​ധാ​ര​ണ പോ​ലെ​യാ​യി. നോ​ട്ട് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൽ നി​വ​ർ​ത്തി കേ​ട് കൊ​ണ്ട് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് പ​റ​യാം. കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർവീ​സ് ചാ​ർ​ജു​ക​ൾ വീ​ണ്ടും വ​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​തി​ൽ നി​ന്നും പി​ൻ​മാ​റി. ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്പോ​ൾ ഉ​ള്ള സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ ആ​ളു​ക​ൾ​ക്ക് ബാ​ധ്യ​ത​യാ​യി. ഭൂ​നി​കു​തി ഓ​ണ്‍​ലൈ​ൻ വ​ഴി അ​ട​ക്കാ​നു​ള്ള സം​വി​ധാ​നം ഈ​യി​ടെ വ​ന്നി​രു​ന്നു. എ​ന്നാ​ൽ നി​കു​തി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് സ​ർ​വീ​സ് ചാ​ർ​ജ് വ​രു​ന്ന​ത് എ​ന്ന​താ​ണ് അ​വ​സ്ഥ. ഇ​ങ്ങ​നെ വ​രു​ന്പോ​ൾ ആ​ളു​ക​ൾ സ്വാ​ഭ​വി​ക​മാ​യി ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​മാ​റും. കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കാ​ര്യ​മാ​യി കൂ​ടി​യി​ട്ടി​ല്ലെ​ന്ന് ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.

മിനി​മം ബാ​ല​ൻ​സ് കു​റ​ഞ്ഞാ​ൽ ബാ​ങ്കു​ക​ൾ ചു​മ​ത്തു​ന്ന പി​ഴ​യും ബാ​ങ്കു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജും പ​ഴ​യ​പോ​ലെ പ​ണം കൈ​മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ചു. മു​ൻ​പു​ണ്ടാ​യി​രു​ന്ന ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മേ കാ​ർ​ഡു​പ​യോ​ഗി​ച്ച് ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ള്ളു​വെ​ന്ന് പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ക​ളും പ​റ​യു​ന്നു. നോ​ട്ട് നി​രോ​ധ​ന​സ​മ​യ​ത്ത് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ എ​ല്ലാം പ​ഴ​യ​പോ​ലെ​യാ​യി.​എ​ടി​എ​മ്മി​ക​ളി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് മൊ​ബൈ​ൽ വാ​ല​റ്റു​ക​ളാ​ണ്. പെടി​എം പോ​ലു​ള്ള വാ​ല​റ്റു​ക​ൾ​ക്ക് പ്ര​ചാ​രം വ​ർ​ധി​ച്ചു. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ ബാ​റു​ക​ളി​ലും വ​രെ പെ​ടി​എം എ​ത്തി. പെ​ടി​എം അ​ക്കൗ​ണ്ടു​ക​ളു​ടെ ക്യൂ​ആ​ർ കോ​ഡ് പ്രി​ന്‍റ് ചെ​യ്ത് വ​ച്ചി​രി​ക്കു​ക​യാ​ണ് മി​ക്ക ക​ട​ക​ളു​ടെ​യും മു​ന്നി​ൽ.

Related posts