തെലുങ്ക് നായകൻ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി സാമന്ത. വിവാഹം കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം മധ്യമങ്ങളിലും സിനിമയിലും ഒന്നും തന്നെ സാധാരണ താരങ്ങളെ കാണാൻ സാധിക്കില്ല. തെന്നിന്ത്യൻ സുന്ദരി സാമന്ത ഇതിൽ നിന്നു തികച്ചും വ്യത്യസ്തയാണെന്നു കാട്ടിത്തന്നിരിക്കുന്നു.തെലുങ്ക് നായകൻ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് നടി തിരിച്ചെത്തിയിരിക്കുന്നു.
രജു ഗാരി ഗദ്ദി എന്ന സിനിമയുടെ പ്രമോഷനാണ് സാമന്ത വിവാഹ ശേഷം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. നടൻ നാഗാർജുനയ്ക്കൊപ്പമായിരുന്നു സാമന്തയുടെ അഭിമുഖ പരിപാടി. സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതു പോലെ തന്നെ ആരാധകരുടെ വലിയ സംശയത്തിന് മറുപടിയും താരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായ സാമന്തയോട് നിരവധി ആരാധകർ ഹണിമൂണിനെക്കുറിച്ച് ചോദ്യവുമായി എത്തിയിരുന്നു.
താനും നാഗചൈതന്യയും ഷൂട്ടിങ് തിരക്കിലാണെന്നും ഹണിമൂണ്‍ ട്രിപ്പിന് ഇപ്പോൾ പദ്ധതിയില്ലെന്നുമാണ് താരം പറഞ്ഞത്. നിലവിൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഷൂട്ടിംഗ് പൂർത്തിയാക്കി രണ്ടുമൂന്നുമാസത്തിന് ശേഷമായിരിക്കും ഹണിമൂണ്‍ എന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞു.