കോ​ട്ട​കെ​ട്ടി ടെ​യ്ല​ർ-​ലാ​ഥം കൂ​ട്ടു​കെ​ട്ട്; വി​ജ​യ​മ​ധു​രം നു​ണ​ഞ്ഞ് കി​വീ​സ്

മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നു വി​ജ​യ​മ​ധു​രം. ആ​റു വി​ക്ക​റ്റി​നാ​ണ് കി​വീ​സ് ജ​യം കൊ​ത്തി​യെ​ടു​ത്തു പ​റ​ന്ന​ത്. 80/3 എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യെ നേ​രി​ട്ട കി​വീ​സി​നെ നാ​ലാം വി​ക്ക​റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു പ​ടു​ത്തു​യ​ർ​ത്തി റോ​സ് ടെ​യ്ല​ർ- ടോം ​ലാ​ഥം കൂ​ട്ടു​കെ​ട്ട് ജ​യ​ത്തി​ലേ​ക്കു കൈ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ത്തി​ലേ​ക്ക് ഒ​രു റ​ണ്‍​സ് മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ടെയ്‌ലർ(95) മ​ട​ങ്ങി​യെ​ങ്കി​ലും നി​ക്കോ​ൾ​സ് കി​വീ​സി​നാ​യി വി​ജ​യ​റ​ണ്‍ കു​റി​ച്ചു.

281 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സി​ന് സ്കോ​ർ 48 നി​ൽ​ക്കെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. മ​ണ്‍​റോ 32 റ​ണ്‍​സു​മാ​യി മ​ട​ങ്ങി. 62ൽ ​വി​ല്ല്യം​സ​ണും(6) 80ൽ ​മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ലും പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു കി​വീ​സി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച കൂ​ട്ടു​കെ​ട്ട്. ലാ​ഥം 102 പ​ന്തി​ൽ​നി​ന്നു എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​ക​ളു​മ​ട​ക്കം 103 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ടെ​യ്ല​ർ 99 പ​ന്തി​ൽ​നി​ന്നു 95 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ 200 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 280 റ​ണ്‍​സ് നേ​ടി. വി​രാ​ട് കോ​ഹ്ലി​യു​ടെ സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. കോ​ഹ്ലി 121 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. 126 പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി 9 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും പ​റ​ത്തി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ ന​ട​ത്തി​യ മി​ന്ന​ല​ടി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 280ൽ ​എ​ത്തി​ച്ച​ത്. ഭു​വി 15 പ​ന്തി​ൽ​നി​ന്ന് ര​ണ്ടു സി​ക്സ​റും ര​ണ്ടു ബൗ​ണ്ട​റി​യു​മ​ട​ക്കം 26 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. കി​വീ​സി​നാ​യി ട്രെ​ന്‍റ് ബോ​ൾ​ട്ട് നാ​ലും ടിം ​സൗ​ത്തി മൂ​ന്നും വി​ക്ക​റ്റ് നേ​ടി.

ഒ​രു​ഘ​ട്ട​ത്തി​ൽ 71/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ നാ​യ​ക​ൻ കോ​ഹ്ലി മ​ധ്യ​നി​ര​യ്ക്കൊ​പ്പം കൈ​കോ​ർ​ത്തു പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. കോ​ഹ്ലി​ക്കു പു​റ​മേ ദി​നേ​ശ് കാ​ർ​ത്തി​ക്(37), എം.​എ​സ്.​ധോ​ണി(24) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണു പി​ടി​ച്ചു​നി​ൽ​ക്കാ​നെ​ങ്കി​ലും ക​ഴി​ഞ്ഞ​ത്. ശി​ഖ​ർ ധ​വാ​ൻ(9), രോ​ഹി​ത് ശ​ർ​മ(20), കേ​ദാ​ർ യാ​ദ​വ്(12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(16) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന.

 

Related posts