ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ; കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ അ​​​ല്ലെ​​​ന്ന് മഹിജ

നാ​​​ദാ​​​പു​​​രം: ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജിഷ്ണുവിന്‍റെ അമ്മ മ​​​ഹി​​​ജ ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും.

കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ അ​​​ല്ലെ​​​ന്നും തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​ഹി​​​ജ പ​​​റ​​​ഞ്ഞു. ജി​​​ഷ്ണു ​പ്ര​​​ണോ​​​യ്, ഷ​​​ഹീ​​​ർ ഷൗ​​​ക്ക​​​ത്ത​​​ലി കേ​​​സു​​​ക​​​ളി​​​ൽ കൃ​​​ഷ്ണ​​​ദാ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹ​​​ർ​​​ജി ഇ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തു​​​ട​​​ക്കം മു​​​ത​​​ലു​​​ള്ള വീ​​​ഴ്ച തു​​​റ​​​ന്നു​​കാ​​​ട്ടി ക​​​ക്ഷി​​​ചേ​​​രാ​​​നാ​​​ണ് മ​​​ഹി​​​ജ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​ത്.

മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലെ ഉ​​​ന്ന​​​ത​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മ​​​ഹി​​​ജ ക​​രു​​തു​​ന്നു. ഡി​​​വൈ​​​എ​​​സ്പി​​​യും സി​​​ഐ​​​യും സം​​​ഭ​​​വ​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ വൈ​​​കി​​യെ​​​ന്ന​​​തും ജി​​​ഷ്ണു​​വി​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ മു​​​റി സീ​​​ൽ​​​ചെ​​​യ്യാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​യാ​​​റാ​​​കാ​​​തി​​രു​​ന്ന​​​തു​​മ​​​ട​​​ക്കം കേ​​​ര​​​ള പോ​​​ലീ​​​സി​​​നെ​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​ങ്ങ​​ളാ​​​ണ് മ​​​ഹി​​​ജ ഹർജിയിൽ ഉന്നയി​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ജി​​​ഷ്ണു​ കേ​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​മോ എ​​​ന്ന കാ​​​ര്യം സി​​​ബി​​​ഐ ഇ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കും.

അ​​​മ്മ​​​യെ കാ​​​ണാ​​​ൻ പാ​​​ല​​​ക്കാ​​​ട് വ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന കൃ​​​ഷ്ണ​​​ദാ​​​സി​​​ന്‍റെ അ​​​പേ​​​ക്ഷ​ കോ​​​ട​​​തി ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും. നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ കൃ​​​ഷ്ണ​​​ദാ​​​സി​​​നു കോ​​​ട​​​തി​​​യു​​​ടെ വി​​​ല​​​ക്കു​​​ണ്ട്.

ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ രാ​​​ജീ​​​വ് വ​​​ധ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ​​തി​​​നാ​​​ൽ ജി​​​ഷ്ണു കേ​​​സി​​​ലെ സ്പെ​​​ഷ​​​ൽ പ്രോ​​​സ​​​ക്യൂ​​​ട്ട​​​ർ ഉ​​​ദ​​​യ​​​ഭാ​​​നു​​​വി​​​നെ മാ​​​റ്റാ​​​ൻ പോ​​​ലീ​​​സ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​ണ് ജി​​​ഷ്ണു​​​വി​​നെ കോ​​​ള​​​ജി​​​ന്‍റെ ശു​​​ചി​​മു​​​റി​​​യി​​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Related posts