കറന്റു പോയ തക്കത്തിന് വധു ഭര്‍തൃവീട്ടില്‍ നിന്നു നൈസായി മുങ്ങി, പൊങ്ങിയത് കാമുകനൊപ്പം കോടതിയില്‍, പത്തൊമ്പതുകാരി കൊണ്ടുപോയത് സ്വര്‍ണവും പണവുമായി, നാദാപുരത്തു നിന്നൊരു തേപ്പുകഥ

കല്യാണവും കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴാണ് ആ പത്തൊമ്പതുകാരിക്ക് കാമുകനെപ്പറ്റി ഓര്‍മ വന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച പാവം കാമുകന്റെ മനസു വേദനിപ്പിക്കാതെ ആ പെണ്‍കുട്ടി ഒടുവിലൊരു വഴി കണ്ടെത്തി. ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകുക. ഒടുവില്‍ അവള്‍ അതിനുള്ള സമയവും സന്ദര്‍ഭവും കണ്ടെത്തി. ഒപ്പം സ്ത്രീധനമായി കിട്ടിയ സ്വര്‍ണവും പണവുമായി മുങ്ങുകയും ചെയ്തു.

പുറമേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി കല്ലാച്ചി തെരുവന്‍ പറമ്പിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാമുകനൊപ്പം പോയത്. വീട്ടില്‍ വൈദ്യുതി നിലച്ച സമയത്താണ് യുവതി തനിക്ക് വിവാഹത്തിന് ലഭിച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും എടുത്ത് പുറത്ത് റോഡില്‍ ബൈക്കില്‍ കാത്തു നിന്ന പാനൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരനോടൊപ്പം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
യുവതിയുടെ വിവാഹം നടക്കുന്ന സമയത്ത് കാമുകനായ യുവാവ് ഗള്‍ഫിലായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ പുറമേരിയില്‍ യുവതിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വീട്ടുകാര്‍ വ്യക്തമായ മറുപടി ഇയാള്‍ക്ക് നല്‍കിയിരുന്നില്ല. യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ യുവതിയും കാമുകനും തലശ്ശേരി കോടതിയില്‍ ഹാജരായി. കോടതി ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ നാദാപുരം പൊലീസില്‍ ഹാജരാകുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ട പ്രകാരം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

 

Related posts