തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ മുൻകൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി. ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.