തെന്നിന്ത്യൻ താരസുന്ദരി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വരുന്നു. കാമുകനും യുവ സംവിധായകനുമായ വിഘ്നേഷ് ശിവനുമായിട്ടാണ് നയൻസിന്റെ രഹസ്യവിവാഹം നടക്കുക. ഏറെ നാളായി വിഘ്നേഷ് ശിവനുമായി താരം ഡേറ്റിംഗിലാണ്.
തമിഴ് നായകൻ ചിന്പുവുമായിട്ടായിരുന്നു നയൻസിന്റെ ആദ്യ പ്രണയം. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു. പിന്നീട് ഇവർ പിരിഞ്ഞു. ഇതിനുശേഷം നയൻസ് പ്രമുഖ നർത്തകനും നടനും സംവിധായകനുമൊക്കെയായ പ്രഭുദേവയുമായി അടുത്തു. ഈ ബന്ധവും വിവാഹത്തിൽ കലാശിക്കുന്നതു വരെയെത്തി. എന്നാൽ ഇവർക്ക് ഒന്നിക്കാനായില്ല.
തുടർന്നാണ് വിഘ്നേഷ് ശിവനുമായി നയൻസ് അടുക്കുന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത നാൻ റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവേയാണ് നയൻസും വിഘ്നേഷും പ്രണയത്തിലായത്. ഈ ബന്ധമാണ് ഇപ്പോൾ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പ്രണയവും മുൻ അനുഭവങ്ങൾപോലെ ചീറ്റിപ്പോകുമെന്നാണ് നയൻസിന്റെ ആരാധകർ കരുതുന്നത്.