സംഗീതകിരണം ഉദിക്കുന്നു..! ;  കുറവുകളെ തോൽപ്പിച്ച് മനസിൽ  സംഗീതം നിറച്ച്  പൂ​ങ്കു​ന്നം സ്വ​ദേ​ശി കി​ര​ണ്‍ ശ്രദ്ധേയനാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സം​ഗീ​ത​ത്തി​നു​മു​ന്പി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ കു​റ​വു​ക​ൾ ഒ​ന്നൊ​ന്നാ​യി തോ​റ്റു​പി​ൻ​മാ​റു​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് പൂ​ങ്കു​ന്നം സ്വ​ദേ​ശി കി​ര​ണ്‍. ഒ​പ്പം, സാ​ധാ​ര​ണ കു​ട്ടി​ക​ളേ​ക്കാ​ൾ ഗ്ര​ഹ​ണ ശ​ക്തി​യും ഓ​ർ​മ​ശ​ക്തി​യും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും കി​ര​ണ്‍ കാ​ണി​ച്ചു​ത​രു​ന്നു. എ​ല്ലാ​റ്റി​നും തെ​ളി​വാ​യി ഇ​താ അ​ര​ങ്ങി​ലേ​ക്കു​മെ​ത്തു​ക​യാ​ണ് കി​ര​ണ്‍.

ജ​നി​ച്ച് നാ​ലു​മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ പ​നി ബാ​ധി​ച്ച് സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ചു കി​ട​പ്പി​ലാ​യി​രു​ന്നു തു​ള​വ​ൻ​പ​റ​ന്പി​ൽ അ​ജി​ത് കു​മാ​റി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മൂ​ത്ത മ​ക​നാ​യ കി​ര​ണ്‍. നി​ര​ന്ത​ര​മാ​യ ചി​കി​ത്സ​യി​ലൂ​ടെ നാ​ലു വ​യ​സാ​യ​പ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ല്ക്കാ​നും സം​സാ​രി​ക്കാ​നും തു​ട​ങ്ങി.

പ​ക്ഷേ, ക​ണ്ണി​നു കാ​ഴ്ച​യു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ലു വ​യ​സി​ൽ മു​ടി മു​ഴു​വ​ൻ കൊ​ഴി​ഞ്ഞു. ന​ര​ച്ച മു​ടി വ​ന്നു. എ​പ്പോ​ഴും അ​മ്മ​യു​ടെ മ​ടി​യി​ൽ കി​ട​ന്ന് വാ​ശി​പി​ടി​ച്ച് ക​ര​ഞ്ഞ മ​ക​നെ ശാ​ന്ത​നാ​ക്കാ​ന്‌ സ​ജി​ത പ​ല വ​ഴി​ക​ളും നോ​ക്കി. ഒ​ടു​വി​ൽ, പാ​ട്ടു​പാ​ടി​യാ​ൽ കി​ര​ണ്‍ ക​ര​ച്ചി​ൽ നി​ർ​ത്തു​ന്ന​തു തി​രി​ച്ച​റി​ഞ്ഞു. അ​ങ്ങ​നെ മ​ക​ന്‍റെ ക​ര​ച്ചി​ൽ മാ​റ്റാ​നു​ള്ള ഉ​പാ​ധി​യാ​യി പാ​ട്ടു​ക​ൾ. അ​മ്മ​യ്ക്കു പാ​ടാ​ൻ പ​റ്റാ​ത്ത സ​മ​യ​ത്തു റേ​ഡി​യോ​യി​ലെ പാ​ട്ടു​ക​ൾ കേ​ൾ​പ്പി​ച്ചാ​ലും ക​ര​ച്ചി​ൽ മാ​റു​മാ​യി​രു​ന്നു.

അ​ഞ്ചു​വ​യ​സി​ൽ കു​റ്റൂ​രു​ള്ള റീ​ച്ച് സ്വാ​ശ്ര​യ എ​ന്ന സ്പെ​ഷ​ൽ സ്കൂ​ളി​ൽ വി​ട്ടു. സം​ഗീ​ത​ത്തോ​ടു​ള്ള താ​ത്പ​ര്യം ക​ണ്ടെ​ത്തി​യ അ​മ്മ കി​ര​ണി​നെ മൈ​ലി​പ്പാ​ട​ത്തു​ള്ള ചേ​ത​ന സം​ഗീ​ത നാ​ട്യ അ​ക്കാ​ദ​മി​യി​ലെ​ത്തി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു. സ്പെ​ഷ​ൽ സ്കൂ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ൽ പ്ല​സ്ടു പ​ഠ​നം. എ​ഴു​താ​നും വാ​യി​ക്കാ​നും സാ​ധി​ക്കാ​ത്ത കി​ര​ണ്‍ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​ക​ൾ എ​ഴു​തി പാ​സാ​യി.

തു​ട​ർ​ന്നു ചേ​ത​ന മ്യൂ​സി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ലി​നെ ക​ണ്ട് മ​ക​ന്‍റെ പാ​ട്ടി​നോ​ടു​ള്ള താ​ത്പ​ര്യ​മ​റി​യി​ക്കു​ക​യും സം​ഗീ​തം പ​ഠി​ക്കാ​ൻ ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു. മ​നോ​ഹ​ര​മാ​യ ശ​ബ്ദ​മാ​ണ് “പാ​ടും പാ​തി​രി’ റ​വ.​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ലി​നെ ആ​ക​ർ​ഷി​ച്ച​ത്. തു​ട​ർ​ന്ന ക്ലാ​സു​ക​ളി​ൽ കി​ര​ണി​ന്‍റെ ഓ​ർ​മ​ശ​ക്തി​യും, കീ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും തെ​റ്റാ​തെ പാ​ടാ​നു​ള്ള ക​ഴി​വും പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ച്ച​ൻ പ​റ​ഞ്ഞു.

സം​ഗീ​ത​ത്തി​നു രോ​ഗ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ശാ​രീ​രി​ക, മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ളും മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന​തു സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കി​ര​ണി​ലൂ​ടെ നോ​ക്കി ക​ണ്ടു​കൊ​ണ്ടി​രു​ന്ന​ത്. ആ​ഴ​മാ​യ സം​ഗീ​ത സാ​ധ​ന​യി​ലൂ​ടെ​യും നി​ര​ന്ത​ര​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും കി​ര​ണ്‍ മാ​ന​സി​ക, ശാ​രീ​രി​ക പ​രി​മി​തി​ക​ളെ ഒ​ന്നൊ​ന്നാ​യി കീ​ഴ​ട​ക്കി. ശാ​സ്ത്രീ​യ സം​ഗീ​ത​വും ല​ളി​ത സം​ഗീ​ത​വും ക​ർ​ണാ​ടി​ക് സം​ഗീ​ത​വും ഒ​രു​പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സി​ദ്ധി​യും നേ​ടി​യെ​ടു​ത്തു. അ​മ്മ സ​ജി​ത​യു​ടെ സ​ഹ​ന​ശ​ക്തി​യും സ​മ​ർ​പ്പ​ണ​വും കി​ര​ണി​നു സം​ഗീ​ത​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​രു​ത്താ​യി.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ചേ​ത​ന​യി​ലെ സം​ഗീ​ത വി​ദ്യാ​ർ​ഥി​യാ​യ കി​ര​ണ്‍ സം​ഗീ​ത​ത്തി​ൽ ബി​എ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​യാ​ണ്. പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യ ദേ​ശ​മം​ഗ​ലം നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ് ബി​എ ബി​രു​ദം നേ​ടി​യ​ത്. ഇ​ത്ര​യും കു​റ​വു​ക​ളു​ള്ള ഒ​രു കു​ട്ടി മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം പൊ​രു​തി ബി​രു​ദം നേ​ടു​ക​യും സം​ഗീ​ത​ക്ക​ച്ചേ​രി ന​ട​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണെ​ന്നു റ​വ.​ഡോ.​പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ പ​റ​ഞ്ഞു.

ഈ ​മാ​സം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചേ​ത​ന മ്യൂ​സി​ക് കോ​ള​ജി​ലാ​ണ് കി​ര​ണി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി അ​ര​ങ്ങേ​റ്റം. നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ൺ. ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ദേ​വ​മാ​ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജു എ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രാ​യം ഇ​രു​പ​തി​ലെ​ത്തി​യെ​ങ്കി​ലും സം​ഗീ​ത​ത്തി​ന്‍റെ പ​ട​വു​ക​ൾ ഇ​നി​യും ക​യ​റ​ണ​മെ​ന്നു​ത​ന്നെ​യാ​ണ് കി​ര​ണി​ന്‍റെ ആ​ഗ്ര​ഹം. സം​ഗീ​ത​ത്തി​ൽ എം​എ​യും പി​എ​ച്ച്ഡി​യു​മെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു കി​ര​ണ്‍ പ​റ​ഞ്ഞു. ഇ​തി​ന​കം​ത​ന്നെ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ൽ കെ.​എ​സ്.​ചി​ത്ര​യോ​ടും മ​റ്റു പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രോ​ടു​മൊ​പ്പ​വും, യേ​ശു​ദാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലും കി​ര​ണ്‍ പാ​ടി​ക്ക​ഴി​ഞ്ഞു.

Related posts