തിരുവനന്തപുരം: 2017-18 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് ഏഴു മുതൽ 26 വരെ പരീക്ഷ നടത്താനാണ് തീരുമാനമായത്. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നാണു സൂചന. ക്രിസ്മസ് പരീക്ഷ ഡിസംബർ 13 മുതൽ 22 വരെ നടത്താനും തീരുമാനമായതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
എസ്എസ്എൽസി പരീക്ഷ മാർച്ച് ഏഴു മുതൽ 26 വരെ; രാവിലെയോ ഉച്ചയ്ക്കോ എന്ന കാര്യത്തിൽ തീരുമാനമായില്ല; ക്രിസ്മസ് പരീക്ഷ ഡിസംബർ 13 ആരംഭിക്കും
