മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ ധോണി. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത ധോണിയുടെ മകള്‍ എങ്ങനെ മലയാള സിനിമാ പാട്ട് തെറ്റാതെ പാടുന്നതെന്ന് കേട്ട് ഞെട്ടണ്ട. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയുടെ മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാവുകയായിരുന്നു. കുഞ്ഞു സിവയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടും കേരളത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കുപോലും മലയാളം ശരിക്ക് അറിയാത്ത കാലത്ത് ഈ കുട്ടിയ്ക്കിതെങ്ങനെ സാധിച്ചു എന്നാശ്ചര്യപ്പെട്ടുകൊണ്ടും ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്. അമ്പലപ്പുഴ ഉണ്ണി കണ്ണനോടു നീ.. എന്ന ഗാനമാണ് സിവ അതിമനോഹരമായി ആലപിക്കുന്നത്.
Related posts
രണ്ടാം പ്രസവത്തിൽ കുട്ടിക്കൊപ്പം ഡോക്ടർമാർ പുറത്തെടുത്തത് സൂചിയും; വയറിനുള്ളിൽ സൂചി വന്നകഥ ഞെട്ടിക്കുന്നത്
ഭോപ്പാൽ: പ്രസവശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ അശ്രദ്ധമൂലം സ്ത്രീയുടെ വയറ്റിൽ അകപ്പെട്ടുപോയ സൂചി രണ്ടു വർഷത്തിനുശേഷം രണ്ടാമത്തെ പ്രസവസമയത്തു കണ്ടെത്തി. മധ്യപ്രദേശിലെ രേവയിലാണു ഞെട്ടലുളവാക്കുന്ന...വിവാഹാഭ്യര്‍ഥന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; 31കാരിയായ കാമുകിയോട് 52 കാരനായ കാമുകൻ ചെയ്തിങ്ങനെ…
ന്യൂജഴ്സി: വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിനു 31കാരിയായ കാമുകിയെ 52കാരന് കൊലപ്പെടുത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണു സംഭവം. പ്യൂര്‍ട്ടോ റിക്കോ സ്വദേശിയായ...ഇനി ഓർമകൾ മാത്രം… ഊന്നിവലകളും ചീനവലകളും വേമ്പനാട്ട് കായലിൽനിന്ന് മാറുന്നുവോ?
പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ ഊന്നിവലയും ചീനവലയും സ്ഥാപിച്ച് ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലായി. ഫാക്ടറികളിൽനിന്ന് പുറന്തള്ളുന്ന മലിനജലവും പോളയും പ്ലാസ്റ്റിക്...