ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബർ എട്ട് കള്ളപ്പണ വിരുദ്ധ ദിവസമായി ആചരിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റിലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ നവംബർ എട്ട് കരിദനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കോൺഗ്രസ്, മമതയുടെ തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങി പ്രതിപക്ഷപാർട്ടികളെല്ലാം ചേർന്നാണ് കരിദിനം ആചരിക്കുന്നത്.
കോൺഗ്രസിന് നോട്ട് നിരോധനത്തിന്റെ ആശയം ഇനിയും മനസിലായിട്ടില്ലെന്ന് അരുൺ ജയ്റ്റിലി പറഞ്ഞു. നേരത്തെ കള്ളപ്പണം വെളിപ്പിക്കലിനു സാധിച്ചിരുന്നെങ്കിൽ ഇപ്പോഴത് സാധ്യമല്ലാതായിരിക്കുന്നു. ഇപ്പോൾ നിക്ഷേപിക്കപ്പെടുന്ന പണമെല്ലാം നിയമപരമായാണ്. അതിനാൽ തന്നെ നികുതിയും നൽകേണ്ടിവരും ജയ്റ്റിലി പറഞ്ഞു.