ചിന്ത ഉപയോഗിക്കാതെ വെറും കൈയ്യടിയ്ക്കുവേണ്ടി സംസാരിക്കുന്ന നേതാക്കളെ അടക്കി നിര്‍ത്തണം! ജിമ്മിക്കി കമ്മല്‍ പാട്ടിനെ വിമര്‍ശിച്ച ചിന്ത ജെറോമിനെ പരിഹസിച്ച്, നടന്‍ സുബീഷ് സുധി

ഷാന്‍ റഹ്മാന്‍ സംവിധാനം ചെയ്ത ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തെ വിമര്‍ശിച്ച ചിന്താ ജെറോമിനെ വെറുതെ വിടാന്‍ സിനിമാക്കാര്‍ക്കും ഉദ്ദേശമില്ലെന്നാണ് തോന്നുന്നത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തെ കുറിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോം നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് നടന്‍ സുബീഷ് സുധിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കേവലം കൈയ്യടിക്കു വേണ്ടി പ്രസംഗിക്കുന്നവരെ അടക്കി നിര്‍ത്തണമെന്നാണ് സുബീഷ് സുധി ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഇടത് യുവജന പുരോഗമന പ്രസ്ഥാനങ്ങളിലെ നേതാക്കളില്‍ വലിയ പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അത് ഇവര്‍ക്കാണ്. അതുകൊണ്ട് ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന നേതാക്കളെ അടക്കി നിര്‍ത്തണം. സുബീഷ് പറയുന്നു. കേവലം കയ്യടിയ്ക്ക് വേണ്ടി ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന പുതിയകാല ജറോംമാരെ അടക്കി നിര്‍ത്തേണ്ടത് നമ്മുടെ എല്ലാം ആവശ്യം ആണ്. സോഷ്യല്‍ മീഡിയയയില്‍ പ്രതികരിക്കാന്‍ ഞാന്‍ ആള് അല്ല. അതിന്റെ വലിയ വിവരം ഒന്നും എനിക്ക് ഇല്ല. നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച പൊതുഇടങ്ങളില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന കുറെ അധികം മലയാളികളില്‍ ഒരാള്‍ മാത്രമാണ് താനെന്നും സുബീഷ് സുധി പറയുന്നു.

കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു പാട്ടിനെ കുറിച്ച് ചിന്ത പറഞ്ഞത്’. എഴുത്തുകാരി ശാരദക്കുട്ടി ഉള്‍പ്പെടെ ഈ പരാരമര്‍ശനത്തിനെതിരെ പ്രമുഖരുടെ ാെരു നീണ്ട നിരതന്നെ രംഗത്തെത്തിയിരുന്നു. ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്. ഇതു കേള്‍ക്കാതെ ജിമിക്കി ക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത്, ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്നാണ് ശാരദക്കുട്ടി വിഷയത്തില്‍ നടത്തിയ പ്രതികരണം.

 

Related posts