താ​ര​നി​ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ല്ല​ൻ നാളെ വരുന്നു…

താ​ര​നി​ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സംവി​ധാ​നം ചെ​യ്യു​ന്ന വി​ല്ല​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഈ ​ചി​ത്രംനാളെ മാ​ക്സ്‌​ലി​ബ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.റോ​ക്ക് ലൈ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ റോ​ക്ക് ലൈ​ൻ വെ​ങ്കി​ടേ​ഷ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്നു.

പ്ര​ശ​സ്ത ത​മി​ഴ് ന​ട​ൻ വി​ശാ​ൽ തെ​ന്നി​ന്ത്യ​ൻ നാ​യി​ക ഹ​ൻ​സി​ക, മ​ഞ്ജു​വാ​ര്യ​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.സി​ദ്ദി​ഖ്, ര​ൺ​ജി പ​ണി​ക്ക​ർ, ചെ​ന്പ​ൻ വി​നോ​ദ്, ജോ​സ്, ശ്രീ​കാ​ന്ത്, (ക​ന്ന​ഡ) ഇ​ർ​ഷാ​ദ്, ബി​ലാ​ജി, സ​ഞ്ജു, റാ​സി ഖ​ന്ന, ഷ​ഫീ​ഖ്, അ​ന​സ്, ആ​തി​ര പ​ട്ടേ​ൽ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.ഹ​രി നാ​രാ​യ​ണ​ൻ, മ​നു മ​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഫോ​ർ​ഫ്രെ​യിം​സ് ഈ​ണം പ​ക​രു​ന്നു.മ​നോ​ജ് പ​ര​മ​ഹം​സ, ഏ​കാം​ബ​രം എ​ന്നി​വ​രാ​ണു ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്.

Related posts