പ​ത്തു വർഷത്തിനൊടുവിൽ..! വിദ്യാർഥി സംഘർഷത്തിനിടെ എഎസ്ഐ ഏലിയാസിന്‍റെ മരണം: 17 പ്രതികളെയും വെറുതേവിട്ടു

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ എം.​സി.​ഏ​ലി​യാ​സ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലെ 17 പ്ര​തി​ക​ളെ​യും ച​ങ്ങ​നാ​ശേ​രി ജു​ഡീ​ഷൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​റു​തേ വി​ട്ടു. പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടും കേ​സ് തീ​ർ​പ്പാ​ക്കി​യും മ​ജി​സ്ട്രേ​റ്റ് ലൈ​ജു​മോ​ൾ ഷെ​റീ​ഫ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

എബിവിപിക്കാരുടെ ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ടി​യേ​റ്റാ​ണ് ഏ​ലി​യാ​സ് മ​രി​ച്ച​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന്ത്ര​യോ​സ് എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ മാ​ത്യു​വും അ​ബോ​ധാ​വ​സ്ഥ​യി​ൽ കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തെ നി​യ​മപോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ച​ങ്ങ​നാ​ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തേ വി​ട്ടു​കൊ​ണ്ട് കേ​സ് തീ​ർ​പ്പാ​ക്കി​യ​ത്.

പോ​ലീ​സ് ആ​ദ്യം ബി​ജു എ​ന്ന വി​ജ​യ​കു​മാ​ർ, മ​നേ​ഷ്, ജ്യോ​തി​ഷ്, വി​പി​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് 13പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് പ്ര​തി​ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു.​പ്ര​തി​ക​ളെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കോ​ട്ട​യം ഡി​വൈ​എ​സ്പി ആ​യി​രു​ന്ന പി.​ബി.​വി​ജ​യ​ൻ, സി​ഐ ബി​ജോ​യി, എ​സ്ഐ മ​നോ​ജ് ക​ബീ​ർ എ​ന്നി​വ​രാ​ണ് ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച​ത്.

തു​ട​ർ​ന്ന് കേ​സ​ന്വേ​ഷ​ണം അ​ന്ന​ത്തെ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യും പി​ന്നീ​ട് കോ​ട്ട​യം എ​സ്പി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത എ​ൻ.​രാ​മ​ച​ന്ദ്ര​ന് കൈ​മാ​റി. ഇ​ദ്ദേ​ഹ​മാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഡി​വൈ​എ​സ്പി പി​ബി വി​ജ​യ​ൻ, സി ​ഐ ബി​ജോ​യി, എ​സ് ഐ ​മ​നോ​ജ് ക​ബീ​ർ എ​ന്നി​വ​രുൾ​പ്പെ​ടെ 46 പേ​രെ കേ​സി​ൽ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു.

സം​ഭ​വം ന​ട​ന്നി​ട്ട് ഇ​ന്ന് പ​ത്തു വർഷം

2007 ഒ​ക്ടോ​ബ​ർ 26ന് ​രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. എ​സ്എ​ഫ്ഐ-​എ​ബി​വി​പിസം​ഘ​ർ​ഷ​ത്തി​നി​ടെ പെരുന്ന എൻഎസ്എസ് കോ​ള​ജി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ ഏ​ലി​യാ​സ് കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ള​ജി​ന്‍റെ ക​വാ​ട​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ ഏ​ലി​യാ​സി​നെ പോ​ലീ​സ് ജീ​പ്പി​ൽ തൊ​ട്ട​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്കു പി​ന്നി​ലേ​റ്റ അ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റു​മാ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

Related posts