ഇരട്ടകളാണെങ്കിലും..! ആദ്യ  പ്ര​​​സ​​​വ​​​ത്തി​​​ൽ നാ​​​ല് കൺമണികൾ; നെടുമങ്ങാട്ട് ജി​​​തി​​​ൻ – ആ​​​ശാ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു നാ​​​ലു മ​​​ക്ക​​​ൾ ഒ​​​രു​​​മി​​​ച്ചു പി​​​റ​​​ന്ന​​​ത്

നെ​​​ടു​​​മ​​​ങ്ങാ​​​ട്: ആ​​​ദ്യ പ്ര​​​സ​​​വ​​​ത്തി​​​ൽ നാ​​​ലു​​​മ​​​ക്ക​​​ൾ, ജീ​​​വ ഭ​​​വ​​​ൻ ഇ​​​നി കു​​​സൃ​​​തി​​​ക്കു​​​രു​​​ന്നു​​​ക​​​ളു​​​ടെ ക​​​ളി​​​യി​​​ടം. നെ​​​ടു​​​മ​​​ങ്ങാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ അ​​​ര​​​ശു​​​പ​​​റ​​​മ്പ് വാ​​​ർ​​​ഡി​​​ൽ​​​പ്പെ​​​ട്ട ത​​​ച്ച​​​രു​​​കു​​​ന്ന് ജീ​​​വ​​​ഭ​​​വ​​​നി​​​ൽ ജി​​​തി​​​ൻ – ആ​​​ശാ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു നാ​​​ലു മ​​​ക്ക​​​ൾ ഒ​​​രു​​​മി​​​ച്ചു പി​​​റ​​​ന്ന​​​ത്. ഒ​​​ന്ന​​​ര മാ​​​സം​​​മു​​​മ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ശ പ്ര​​​സ​​​വി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ത്ത​​​ന്നെ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രാ​​​ണു​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്കു പി​​​റ​​​ന്ന​​​ത് . അ​​​ശ്വ​​​ജി​​​ത്, ആ​​​ര്യ​​​ജി​​​ത്, അ​​​ന​​​ന്യ​​​ജി​​​ത്, അ​​​ന​​​ഘ​​​ജി​​​ത് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പേ​​​രു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ശ്വ​​​ജിത്താ​​​ണ് ആ​​​ദ്യം പി​​​റ​​​ന്ന​​​ത്. മൂ​​​ന്നും അ​​​ഞ്ചും മി​​​നി​​​റ്റു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​റ്റു കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​നം.

സ​​​മ​​​ജാ​​​ത (Identical) പി​​​റ​​​വി അ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രും ഓ​​​രോ രൂ​​​പ​​​ത്തി​​​ലും ഭാ​​​വ​​​ത്തി​​​ലു​​​മാ​​​ണ്. ഭേ​​​ത​​​പ്പെ​​​ട്ട തൂ​​​ക്ക​​​വും ആ​​​രോ​​​ഗ്യ​​​വും എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത​​​ലി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് ഒ​​​ന്ന​​​ര​​​മാ​​​സ​​​ത്തെ അ​​​ധി​​​ക പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts