സ്വാമിയും പെണ്‍കുട്ടിയും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്! ജനക്കൂട്ടം വടിയുമായി വന്നതോടെ സ്വാമി സ്ഥലംവിട്ടു

സ്വാമിയും പെണ്‍കുട്ടിയും തമ്മിലുള്ള ലൈംഗികദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. യെലഹങ്ക ജംഗമ്മ മഠത്തിലെ സ്വാമിയും സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോദൃശ്യം ടിവി 9 ചാനലാണ് പുറത്തുവിട്ടത്. ഇതോടെ വിശ്വാസികള്‍ സ്വാമിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. നഞ്ചേശ്വര്‍ സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ദയാനന്ദയാണ് വീഡിയോയില്‍ ഉള്ളത്.

സ്വാമി ദയാനന്ദയ്ക്ക് പിന്തുണയുമായി എത്തിയ ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജനെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം ചൊരിഞ്ഞതോടെ സ്വാമി സ്ഥലം കാലിയാക്കുകയായിരുന്നു. മഠത്തിലെ തന്നെ ഒരു മുറിയില്‍വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീ നടിയാണെന്നും സംശയമുണ്ട്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി. ഗിരീഷ് പറഞ്ഞു. വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.

Related posts