സർക്കാർ ബാർ തുറന്നപ്പോൾ..! ക്രൈം​​​ബ്രാ​​​ഞ്ച് ഐ​ജി​യും ഡ്രൈ​വറും മ​ദ്യ​ല​ഹ​രി​യി​ൽ; ഡി​ജി​പി റി​പ്പോ​ർ​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം അ​​​ഞ്ച​​​ലി​​​ൽ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഐ​​​ജി​​​യെ​​​യും പോ​​​ലീ​​​സ് ഡ്രൈ​​​വ​​​റെ​​​യും ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി കൊ​​​ല്ലം റൂ​​​റ​​​ൽ എ​​​സ്പി​​​യോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ വ​​​കു​​​പ്പു​​ത​​​ല ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​ക്കു​​ന്ന​​തി​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​ഞ്ച​​​ൽ ത​​​ടി​​​ക്കാ​​​ട് റോ​​​ഡി​​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി​​​യെ​​​യും ഡ്രൈ​​​വ​​​റെ​​​യും അ​​​ഞ്ച​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം റോ​​​ഡ് സൈ​​​ഡി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​മാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി ജ​​​യ​​​രാ​​​ജ്, ഡ്രൈ​​​വ​​​ർ സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​രെ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Related posts