നടി പാര്‍വതിയെ പ്രശംസ കൊണ്ട് മൂടി ബോളിവുഡ് ചാരം ഇര്ഫാന് ഖാന്. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ‘ഖരിബ് ഖരിഖ് സിങ് ലെ’ എന്ന ചിത്രം. ഇര്ഫാന് ഖാന് നായകനാകുന്ന ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനൂജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം.ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഇര്ഫാന് ഖാന് പാര്‍വതിയെ കുറിച്ച് ഒരുപാടുണ്ട് പാര്‍വതിയെ കുറിച്ച് പറയാന്‍. അഭിനയം കൊണ്ട് പാര്‍വതി തന്നെ ഒരുപാടു ഞെട്ടിച്ചിരിക്കുകയാണെന്നു ഇര്ഫാന് പറയുന്നു. പാര്‍വതിക്ക് നല്ല ക്രെഡിറ്റ് നല്കാന് താരം മടി കാണിച്ചില്ല.
പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്ക്കിവതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ചു സങ്കീര്‍ണ്ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപെടുമോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. അവര്‍ അത്രയും നല്ല നടിയല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നുവെന്ന് ഇര്ഫാന് പറയുന്നു.